Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘ക​ഥാ​പ്ര​സം​ഗ...

‘ക​ഥാ​പ്ര​സം​ഗ ക​ല​യു​ടെ 100 വ​ർ​ഷ​ങ്ങ​ൾ’ ക​ല കു​വൈ​ത്ത് സെ​മി​നാ​ർ

text_fields
bookmark_border
kala kuwait seminar
cancel
camera_alt

ക​ല കു​വൈ​ത്ത് സെ​മി​നാ​റി​ൽ സാ​ൽ​മി​യ മേ​ഖ​ല സെ​ക്ര​ട്ട​റി അ​ൻ​സാ​രി ക​ട​യ്ക്ക​ൽ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ക​ല കു​വൈ​ത്ത്) സാ​ൽ​മി​യ മേ​ഖ​ല ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ 'ക​ഥാ​പ്ര​സം​ഗ ക​ല​യു​ടെ 100 വ​ർ​ഷ​ങ്ങ​ൾ 'എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. സാ​ൽ​മി​യ ക​ല സെ​ന്റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി ക​ല കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് അ​നൂ​പ് മ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്റ് രാ​ജു ചാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല കു​വൈ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് റി​ച്ചി കെ. ​ജോ​ർ​ജ്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ശ​ങ്ക​ർ റാം ​എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​ദ​ർ​ശി​പ്പി​ച്ച ക​ഥാ​പ്ര​സം​ഗ ക​ല​യു​ടെ തു​ട​ക്ക​വും നാ​ൾ​വ​ഴി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി ഷി​ജു കു​ട്ടി ത​യാ​റാ​ക്കി​യ ഡോ​ക്യു​മെ​ന്റ​റി​യും വി.​സാം​ബ​ശി​വ​ന്റെ ‘ഇ​രു​പ​താം നൂ​റ്റാ​ണ്ട്’ എ​ന്ന ക​ഥ​യു​ടെ വി​ഡി​യോ​യും പ്ര​ദ​ർ​ശി​പ്പി​ച്ചു. ക​ല കു​വൈ​ത്ത് മു​ൻ ഭാ​ര​വാ​ഹി ജെ. ​സ​ജി മോ​ഡ​റേ​റ്റ​റാ​യി. ജോ​സ​ഫ് നാ​നി, എം.​പി. മു​സ​ഫ​ർ, ദി​ലീ​പ് ന​ടേ​രി, സാ​ന്ത​ന മ​റി​യം ചാ​ക്കോ, ഹ​രി​രാ​ജ്‌, വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു.

ബാ​ല​വേ​ദി കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച സ്വാ​ഗ​ത ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ന് സാ​ൽ​മി​യ മേ​ഖ​ല സെ​ക്ര​ട്ട​റി അ​ൻ​സാ​രി ക​ട​യ്ക്ക​ൽ സ്വാ​ഗ​ത​വും മേ​ഖ​ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ലി​ജോ അ​ടു​ക്കോ​ലി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ഉ​പ​രി പ​ഠ​ന​ത്തി​നാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ബാ​ല​വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യ അ​ന​ന്തി​ക ദി​ലീ​പ്, അ​ഞ്ജ​ലി രാ​ജ്, എ​യ്ഞ്ച​ലീ​ന എ​ന്നി​വ​ർ​ക്ക് ബാ​ല​വേ​ദി കു​വൈ​ത്തി​ന്‍റെ ഉ​പ​ഹാ​രം ച​ട​ങ്ങി​ൽ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Newskala Kuwait Seminar
News Summary - kala Kuwait Seminar
Next Story