കല കുവൈത്തിെൻറ കൊച്ചിയിലേക്കുള്ള രണ്ടാം ചാർട്ടേഡ് വിമാനം 18ന്
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തിൽ കുവൈത്തിൽ കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിക്കാൻ കല കുവൈത്തിെൻറ രണ്ടാം ചാർട്ടേഡ് വിമാനം ജൂൺ 18ന് കൊച്ചിയിലേക്ക് യാത്രയാവും. സംസ്ഥാന സർക്കാർ നിഷ്കർഷിച്ച മുൻഗണനാക്രമം പാലിച്ച് ആദ്യഘട്ട രജിസ്ട്രേഷനിൽ നിന്നും തെരഞ്ഞെടുത്ത യാത്രികരെയാണ് പരിഗണിക്കുന്നത്.
ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടവർ, രോഗികൾ, തുടർപഠനത്തിന് പോകേണ്ട വിദ്യാർഥികൾ എന്നിവരെയാണ് രണ്ടാം ഘട്ടത്തിലും ഉൾപ്പെടുത്തിയിട്ടുള്ളത്. 10 കൈക്കുഞ്ഞുങ്ങളുംൾ ഉൾപ്പെടെ 332 യാത്രക്കാരാണ് ആദ്യ വിമാനത്തിൽ നാട്ടിലേക്ക് പോയത്. കുവൈത്ത് എയർവേയ്സാണ് സർവീസ് നടത്തുന്നത്. വന്ദേഭാരത് മിഷെൻറ ഭാഗമായി ഇന്ത്യൻ സർക്കാർ ഏർപ്പെടുത്തിയ വിമാന സർവ്വീസുകളുടെ അപര്യാപ്തത മൂലം നിരവധിയാളുകൾ നാട്ടിലേക്ക് മടങ്ങുവാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
കൂടുതൽ ചാർട്ടർ വിമാനങ്ങൾക്കായുള്ള ശ്രമങ്ങൾ ഇനിയും തുടരുമെന്ന് കല കുവൈത്ത് പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
