കല കുവൈത്ത് ചിത്രരചന മത്സരം വെള്ളിയാഴ്ച്ച
text_fieldsകുവൈത്ത് സിറ്റി: കല (ആർട്ട്) കുവൈത്ത് സംഘടിപ്പിക്കുന്ന ചിത്രരചന മത്സരം 'നിറം-2022' വെള്ളിയാഴ്ച അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ ഉച്ചക്കുശേഷം രണ്ടുമണിക്ക് ആരംഭിക്കും. ഉച്ചക്കുശേഷം ഒന്നിന് രജിസ്ട്രേഷൻ കൗണ്ടറിൽനിന്ന് ചെസ്റ്റ് നമ്പർ കൈപ്പറ്റാം.
ഡ്രോയിങ്ങിലും പെയിന്റിങ്ങിലുമായി എൽ.കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ നാലു ഗ്രൂപ്പുകളിലാണ് മത്സരം. ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് കളിമൺ ശിൽപനിർമാണ മത്സരവും രക്ഷിതാക്കൾക്കും സന്ദർശകർക്കും ഓപൺ കാൻവാസ് പെയിന്റിങ്ങും ഒരുക്കും. ഒന്നാം സമ്മാനം നേടുന്നവർക്ക് സ്വർണനാണയമാണ് സമ്മാനം. രണ്ടും മൂന്നും സമ്മാനങ്ങൾക്കു പുറമെ 75 പേർക്ക് മെറിറ്റ് പ്രൈസും 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നൽകും.
സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ടാകുമെന്ന് പ്രസിഡന്റ് ജെയ്സൺ ജോസഫ്, ജനറൽ സെക്രട്ടറി രാഗേഷ് പി.ഡി, ജനറൽ കൺവീനർ അജിത് കുമാർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

