കല കുവൈത്ത് ‘ഒരു ദിനം കനവിൽ മലർവനം’പരിപാടി
text_fieldsകല കുവൈത്ത് ‘ഒരു ദിനം കനവിൽ മലർവനം’പരിപാടി ജനറൽ സെക്രട്ടറി സി. രജീഷ്
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കല കുവൈത്ത് മംഗഫ് സൗത്ത് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ‘ഒരു ദിനം കനവിൽ മലർവനം’ പരിപാടി സംഘടിപ്പിച്ചു. മംഗഫ് കല സെന്ററിൽ നടന്ന പരിപാടിയിൽ യൂനിറ്റ് എക്സിക്യൂട്ടിവ് അംഗം അനൂപ് മങ്ങാട്ട് അധ്യക്ഷത വഹിച്ചു. കല കുവൈത്ത് ജനറൽ സെക്രട്ടറി സി. രജീഷ് ഉദ്ഘാടനം ചെയ്തു. കെ.കെ. പ്രസിഡന്റ് ശൈമേഷ്, ട്രഷറർ അജ്നാസ് മുഹമ്മദ്, വൈസ് പ്രസിഡന്റ് ബിജോയ്, മേഖല സെക്രട്ടറി പി.ജി. ജ്യോതിഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി കവിത അനൂപ്, കലാ വിഭാഗം സെക്രട്ടറി തോമസ്, മേഖല പ്രസിഡന്റ് സജിൻ മുരളി, എക്സിക്യൂട്ടിവ് അംഗം ദേവി സുഭാഷ് എന്നിവർ സന്നിഹിതരായിരുന്നു.
രതീഷ് ഗോപി സംവിധാനം ചെയ്ത അരങ്ങിലെ പ്രേമലേഖനം എന്ന ചെറുനാടകവും, ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി ഗവേഷണ വിദ്യാർഥി നിസാം ആസിഫിന്റെ ‘സിൻസ് ഫോർ എവർ’ എന്ന 15 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രവും ശ്രദ്ധേയമായി. യൂനിറ്റ് കൺവീനർ പ്രവീൺ സ്വാഗതവും എക്സിക്യൂട്ടിവ് അംഗം ടി.എസ്. രാജേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

