Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകല കുവൈത്ത്...

കല കുവൈത്ത് 'ഞാറ്റുവേല' നാടൻപാട്ട് മത്സരം സംഘടിപ്പിച്ചു

text_fields
bookmark_border
കല കുവൈത്ത് ഞാറ്റുവേല നാടൻപാട്ട് മത്സരം സംഘടിപ്പിച്ചു
cancel
camera_alt

ക​ല കു​വൈ​ത്ത് ഫ​ഹാ​ഹീ​ൽ മേ​ഖ​ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച നാ​ട​ൻ​പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ ട്രോ​ഫി​യു​മാ​യി

Listen to this Article

കു​വൈ​ത്ത് സി​റ്റി: ക​ല കു​വൈ​ത്ത് ഫ​ഹാ​ഹീ​ൽ മേ​ഖ​ല ക​മ്മി​റ്റി സം​ഘ​ട​ന അം​ഗ​ങ്ങ​ൾ​ക്കാ​യി നാ​ട​ൻ​പാ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഫ​ഹാ​ഹീ​ൽ മേ​ഖ​ല​യി​ലെ ചി​ല​മ്പൊ​ലി ടീം (​നാ​ദി ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ്) ഒ​ന്നാം സ്ഥാ​ന​വും ഫ​ഹാ​ഹീ​ൽ മേ​ഖ​ല​യി​ലെ ചെ​മ്പ​ട ടീം (​ഫ​ഹാ​ഹീ​ൽ സെ​ൻ​ട്ര​ൽ, ഫ​ഹാ​ഹീ​ൽ വെ​സ്റ്റ് യൂ​നി​റ്റു​ക​ൾ) ര​ണ്ടാം സ്ഥാ​ന​വും അ​ബു​ഹ​ലീ​ഫ മേ​ഖ​ല​യി​ലെ ചെ​ങ്ക​തി​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ നെ​ൽ​ക്ക​തി​ർ ടീം (​മം​ഗ​ഫ്) ഒ​ന്നാം സ്ഥാ​ന​വും താ​ര​ക പെ​ണ്ണാ​ൾ ടീം ​ര​ണ്ടാം​സ്ഥാ​ന​വും വ​യ​ൽ​ക്കി​ളി​ക​ൾ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. നെ​ൽ​ക്ക​തി​ർ ടീം (​മം​ഗ​ഫ് യൂ​നി​റ്റ്) ഓ​ഡി​യ​ൻ​സ് പോ​ൾ ട്രോ​ഫി നേ​ടി. മേ​ഖ​ല പ്ര​സി​ഡ​ന്റ് പ്ര​സീ​ദ് ക​രു​ണാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​പി.​എ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ര​വി ആ​യ​നോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല കു​വൈ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി, ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ശൈ​മേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മേ​ഖ​ല സെ​ക്ര​ട്ട​റി സ​ജീ​വ് എ​ബ്ര​ഹാം സ്വാ​ഗ​ത​വും സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ അ​നൂ​പ് മ​ങ്ങാ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു. ക​ല കു​വൈ​ത്ത് ട്ര​ഷ​റ​ർ അ​ജ്നാ​സ്, ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി സ​ണ്ണി ഷൈ​ജേ​ഷ്, സാ​മൂ​ഹി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി പി.​ജി. ജ്യോ​തി​ഷ്, ഞാ​റ്റു​വേ​ല ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​നീ​ഷ് പൂ​ക്കാ​ട് എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലി​ക നാ​ട്ടു​കൂ​ട്ടം നാ​ട​ൻ​പാ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kala Kuwait'Nattuvela' folk song
News Summary - Kala Kuwait organized the 'Nattuvela' folk song competition
Next Story