കല കുവൈത്ത് ഫഹാഹീൽ മേഖല ‘ഞാറ്റുവേല’
text_fields‘ഞാറ്റുവേല’ നാടൻപാട്ട് മത്സരം കല പ്രസിഡന്റ് അൻസാരി കടയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് ഫഹാഹീൽ മേഖല അംഗങ്ങൾക്കായി ‘ഞാറ്റുവേല’ നാടൻപാട്ട് മത്സരം സംഘടിപ്പിച്ചു. കല കുവൈത്ത് പ്രസിഡന്റ് അൻസാരി കടയ്ക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഫഹാഹീൽ മേഖലാ പ്രസിഡന്റ് വിജയകുമാർ അധ്യക്ഷത വഹിച്ചു. കല കുവൈത്ത് ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ്, വൈസ് പ്രസിഡന്റ് സുമിത വിശ്വനാഥ് എന്നിവർ ആശംസകളർപ്പിച്ചു. മേഖലാ എക്സിക്യൂട്ടിവ് അംഗം ജിനു മക്കട വേദിയിൽ സന്നിഹിതനായിരുന്നു. മേഖലാ സെക്രട്ടറി ബിജോയ് സ്വാഗതവും ഞാറ്റുവേല ജനറൽ കൺവീനർ ജയകുമാർ സഹദേവൻ നന്ദിയും പറഞ്ഞു.
വിവിധ മേഖലകളിൽ നിന്നായി സീനിയർ വിഭാഗത്തിൽ 11 ടീമുകളും കുട്ടികളുടെ വിഭാഗത്തിൽ ആറു ടീമുകളും മത്സരത്തിൽ മാറ്റുരച്ചു. സീനിയർ വിഭാഗത്തിൽ ടീം തുടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചെമ്പട്ട് ടീം രണ്ടാം സ്ഥാനവും ചെമ്പട ഫഹാഹീൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കുമ്മാട്ടിക്കൂട്ടം പ്രോത്സാഹനസമ്മാനത്തിന് അർഹമായി. കുട്ടികളുടെ വിഭാഗത്തിൽ ടീം കുഞ്ഞിപ്പെണ്ണ് ഒന്നാം സ്ഥാനവും തുടിതാളം ടീം രണ്ടാം സ്ഥാനവും കതിർമണികൾ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരങ്ങൾക്കു ശേഷം പൊലിക നാടൻപാട്ട് കൂട്ടം കുവൈത്തിന്റെ ഗാനമേളയും അരങ്ങേറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

