കല കുവൈത്ത് -മെട്രോ മെഡിക്കൽ കെയർ മെഡിക്കൽ ക്യാമ്പ്
text_fieldsകല കുവൈത്ത് സാൽമിയ മേഖല മെഡിക്കൽ ക്യാമ്പിൽ മെട്രോ മെഡിക്കൽ കെയർ മാർക്കറ്റിങ്ങ് മാനേജർ ബഷീർ ബാത്ത സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് സാൽമിയ മേഖല കമ്മിറ്റി മെട്രോ മെഡിക്കൽ കെയറുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഖൈത്താൻ മെട്രോ മെഡിക്കൽ കെയറിൽ സംഘടിപ്പിച്ച ക്യാമ്പ് കല കുവൈറ്റ് ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് ഉദ്ഘാടനം ചെയ്തു. കല സാൽമിയ മേഖല പ്രസിഡന്റ് അജിത് പട്ടമന അധ്യക്ഷത വഹിച്ചു.
മെട്രോ മെഡിക്കൽ കെയർ മാർക്കറ്റിങ്ങ് മാനേജർ ബഷീർ ബാത്ത, കല സാമൂഹിക വിഭാഗം സെക്രട്ടറി ദേവദാസ് സെൽവരാജ് എന്നിവർ ആശംസകൾ അറിയിച്ചു. കലയുടെ ഉപഹാരം പ്രസിഡണ്ട് അൻസാരി കടയ്ക്കൽ മെട്രോ മെഡിക്കൽ കെയർ മാനേജ്മെന്റിന് കൈമാറി. മേഖല സെക്രട്ടറി ശരത് ചന്ദ്രൻ സ്വാഗതവും മേഖല എക്സിക്യൂട്ടീവ് അംഗം നൗഷാദ് നന്ദിയും പറഞ്ഞു. മേഖലയിൽ നിന്നും ഇരുനൂറിലധികം ആളുകൾ മെഡിക്കൽ ക്യാമ്പ് പ്രയോജനപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

