Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ല കു​വൈ​ത്ത്​ മെ​ഗാ...

ക​ല കു​വൈ​ത്ത്​ മെ​ഗാ സാം​സ്കാ​രി​ക മേ​ള 'അ​തി​ജീ​വ​നം' നാ​ളെ

text_fields
bookmark_border

കു​വൈ​ത്ത്​ സി​റ്റി: ക​ല കു​വൈ​ത്ത്​ 43ാം പ്ര​വ​ര്‍ത്ത​ന​വ​ര്‍ഷ​ത്തെ മെ​ഗാ സാം​സ്കാ​രി​ക മേ​ള​യാ​യ 'അ​തി​ജീ​വ​നം' വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് കു​വൈ​ത്ത്​ സ​മ​യം 3.30ന്‌ ​ഓ​ണ്‍‌​ലൈ​നാ​യി സം​ഘ​ടി​പ്പി​ക്കും. ക​ല കു​വൈ​ത്തി​െൻറ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യും യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യും ത​ത്സ​മ​യം സം‌​പ്രേ​ഷ​ണം ന​ട​ത്തും. നാ​ട്ടി​ല്‍നി​ന്ന്​ നി​ര​വ​ധി പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളാ​ണ്‌ സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​െൻറ​യും അ​തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ക്കു​ന്ന സം​ഗീ​ത സ​ന്ധ്യ​യു​ടെ​യും ഭാ​ഗ​മാ​യി വേ​ദി​യി​ലെ​ത്തു​ക.

പൊ​തു​മ​രാ​മ​ത്ത്, ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം നി​ര്‍‌​വ​ഹി​ക്കും. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തി സി​ബി ജോ​ര്‍ജും വി​ശി​ഷ്​​ടാ​തി​ഥി​യാ​യി എ​ഴു​ത്തു​കാ​ര​നും ക​വി​യു​മാ​യ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​നും പ​ങ്കു​ചേ​രും.

ഗാ​ന​സ​ന്ധ്യ​യി​ല്‍ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​രാ​യ മൃ​ദു​ല വാ​ര്യ​ര്‍, കെ.​കെ. നി​ഷാ​ദ്, സം​ഗീ​ത്, ഷ​ബീ​ര്‍ അ​ലി, കാ​രി​ക്കേ​ച്ച​റി​സ്​​റ്റും ന​ട​നു​മാ​യ ജ​യ​രാ​ജ് വാ​ര്യ​രും പ​ങ്കെ​ടു​ക്കും. ലോ​ക​മെ​മ്പാ​ടു​മു​ള്ള മു​ഴു​വ​ന്‍ മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ളെ​യും പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ക​ല കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ജ്യോ​തി​ഷ് ചെ​റി​യാ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​കെ. നൗ​ഷാ​ദ്, അ​തി​ജീ​വ​നം ജ​ന​റ​ല്‍ ക​ണ്‍‌​വീ​ന​ര്‍ സ​ജി തോ​മ​സ് മാ​ത്യു എ​ന്നി​വ​ര്‍ വാ​ർ​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kala kuwait
News Summary - kala kuwait Mega Samskarika Mela 'Athijeevanam' tomorrow
Next Story