Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകല കുവൈത്ത് മെഗാ...

കല കുവൈത്ത് മെഗാ സാംസ്കാരിക മേള 'മാനവീയം 2022' 14ന്

text_fields
bookmark_border
കല കുവൈത്ത് മെഗാ സാംസ്കാരിക മേള മാനവീയം 2022 14ന്
cancel
camera_alt

ക​ല കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​ത്തി​ന്റെ ഈ ​വ​ർ​ഷ​ത്തെ മെ​ഗാ സാം​സ്കാ​രി​ക മേ​ള 'മാ​ന​വീ​യം 2022'ന്റെ ​ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി ക​ല കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ 14ന് ​അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​പ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക മേ​ള​യി​ൽ സി.​പി.​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വും മു​ൻ ആ​രോ​ഗ്യ മ​ന്ത്രി​യു​മാ​യ കെ.​കെ. ശൈ​ല​ജ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. വൈ​കീ​ട്ട് നാ​ലു​മു​ത​ൽ സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ആ​രം​ഭി​ക്കു​ന്ന​ത്. ക​ല കു​വൈ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സാ​ഹി​ത്യ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും പ​രി​പാ​ടി​യി​ൽ ന​ൽ​കും.

ക​ണ്ണൂ​ർ ഷെ​രീ​ഫ്, പ്ര​സീ​ത ചാ​ല​ക്കു​ടി, ആ​ഷി​മ മ​നോ​ജ്, അ​നൂ​പ് കോ​വ​ളം എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ഗാ​യ​ക സം​ഘം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും സം​ബ​ന്ധി​ക്കും. കോ​വി​ഡ് മ​ഹാ​മാ​രി​ക്കു​ശേ​ഷം ര​ണ്ടു​വ​ർ​ഷ​ത്തി​നി​പ്പു​റ​മാ​ണ് മെ​ഗാ സാം​സ്കാ​രി​ക മേ​ള നേ​രി​ട്ട് ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷം മു​ഖ്യ​മാ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക​ല​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​ത്.

ജോ​ലി​യും ശ​മ്പ​ള​വും ല​ഭി​ക്കാ​തെ ക​ഷ്ട​ത​യ​നു​ഭ​വി​ച്ച​വ​ർ​ക്ക് ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ ന​ൽ​കി​യും രോ​ഗി​ക​ൾ​ക്ക് മ​രു​ന്നെ​ത്തി​ച്ചും കൈ​ത്താ​ങ്ങാ​കാ​ൻ ക​ല​ക്ക് ക​ഴി​ഞ്ഞ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഒ​മ്പ​ത് ചാ​ർ​ട്ടേ​ഡ് ഫ്ലൈ​റ്റു​ക​ളി​ലാ​യി 3000ത്തോ​ളം ആ​ളു​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് ക​ല​ക്ക് കോ​വി​ഡ് കാ​ല​ത്ത് സാ​ധി​ച്ച​താ​യും ഭാ​ര​വാ​ഹി​ക​ൾ കൂ​ട്ടിച്ചേ​ർ​ത്തു. ​ പ്രസിഡണ്ട് പി.ബി.സുരേഷ്, ജനറൽ സെക്രട്ടറി ജെ.സജി, ട്രഷറർ അജ്നാസ്, മാനവീയം കമ്മിറ്റി ജനറൽ കൺവീനർ അനൂപ് മങ്ങാട്ട്, മീഡിയ സെക്രട്ടറി ശ്രീജിത്.കെ, കല വൈസ് പ്രസിഡന്റ് ശൈമേഷ്, ജേയിൻ സെക്രട്ടറി ജിതിൻ പ്രകാശ് എന്നിവർ വാർത്താസമ്മേളത്തിൽ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:'Manaviyam 2022'
News Summary - Kala Kuwait mega cultural fair 'Manaviyam 2022' on 14
Next Story