Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ല കു​വൈ​ത്ത് മെ​ഗാ...

ക​ല കു​വൈ​ത്ത് മെ​ഗാ സാം​സ്‌​കാ​രി​ക മേ​ള ‘ദ്യു​തി’ വെ​ള്ളി​യാ​ഴ്ച

text_fields
bookmark_border
press meet
cancel
camera_alt

ക​ല കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട്‌ ല​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ-​ക​ല കു​വൈ​ത്ത് മെ​ഗാ സാം​സ്കാ​രി​ക മേ​ള ‘ദ്യു​തി’ 25ന് ​ഹ​വ​ല്ലി പാ​ർ​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ക​ല കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വൈ​കു​ന്നേ​രം മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ക​വി​യും മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​റു​മാ​യ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട മു​ഖ്യാ​തി​ഥി​യാ​വും. പി​ന്ന​ണി ഗാ​യ​ക​രാ​യ സ​ച്ചി​ൻ ദേ​വ്, ആ​ര്യ ദ​യാ​ൽ, അ​തു​ൽ ന​റു​ക​ര, അ​നൂ​പ് കോ​വ​ളം എ​ന്നി​വ​ർ ന​യി​ക്കു​ന്ന ഗാ​ന​സ​ന്ധ്യ​യും മ​റ്റ് ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

ക​ല കു​വൈ​ത്ത് ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ക​ല കു​വൈ​ത്ത് ജ​ലീ​ബ് സി ​യൂ​നി​റ്റ് അം​ഗം എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​ക്കു​ള്ള വീ​ടി​ന്റെ താ​ക്കോ​ൽ വേ​ദി​യി​ൽ കൈ​മാ​റും. ക​ല കു​വൈ​ത്ത് ‘കൈ​ത്തി​രി’ ര​ണ്ടാം പ​തി​പ്പി​ന്റെ പ്ര​കാ​ശ​ന​വും, ബാ​ല​ക​ലാ മേ​ള​യി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് നേ​ടി​യ സ്‌​കൂ​ളി​നും, ക​ലാ തി​ല​കം, ക​ലാ പ്ര​തി​ഭ എ​ന്നി​വ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ക​ല കു​വൈ​ത്ത് സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​മു​ള്ള സ​മ്മാ​ന​ദാ​ന​വും ച​ട​ങ്ങി​ൽ ന​ട​ക്കും.

അ​ബ്ബാ​സി​യ കാ​ലി​ക്ക​റ്റ്‌ ഷെ​ഫ് റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ക​ല കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് അ​നു​പ് മ​ങ്ങാ​ട്ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി തോ​മ​സ് മാ​ത്യു, ‘ദ്യു​തി- 2024’ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജെ. ​സ​ജി, ക​ല കു​വൈ​ത്ത് ട്ര​ഷ​റ​ർ അ​നി​ൽ കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്റ് റി​ച്ചി കെ. ​ജോ​ർ​ജ്, ജോ. ​സെ​ക്ര​ട്ട​റി ബി​ജോ​യ്‌, മീ​ഡി​യ വി​ഭാ​ഗം സെ​ക്ര​ട്ട​റി പ്ര​ജോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ട​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Kala Kuwait Mega Cultural Fair Duthi on Friday
Next Story