കല കുവൈത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ
text_fieldsകല കുവൈത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
കുവൈറ്റ് സിറ്റി: കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷന് കല കുവൈത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ.
ഫെസ്റ്റിവലിൽ എഴുത്തുകാരായ അശോകൻ ചരുവിൽ, ബെന്യാമിൻ, ഹരിത സാവിത്രി, പ്രിയ വിജയൻ ശിവദാസ്, മാധ്യമ പ്രവർത്തകൻ ശരത് ചന്ദ്രൻ എന്നിവർ വിവിധ സെഷനുകളിലായി പങ്കെടുക്കും.
വ്യാഴാഴ്ച വൈകീട്ട് 6.30നാണ് ഉദ്ഘാടനം. വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ ആരംഭിക്കുന്ന സെഷനുകളിൽ നാട്ടിൽനിന്നും, ജി.സി.സി രാജ്യങ്ങളിൽ നിന്നും കുവൈത്തിൽ നിന്നുമുള്ള സാഹിത്യ സാംസ്കാരിക രംഗത്തുനിന്നുള്ളവർ പങ്കെടുക്കും. എട്ട് സെഷനുകളായാണ് പരിപാടികൾ നടക്കുക. കലയുടെ കലാകാരൻമാർ അവതരിപ്പിക്കുന്ന മലയാളം കവിതകളുടെ രംഗാവിഷ്ക്കാരം ‘കാവ്യവൈഖരി’യും ഒരുക്കിയിട്ടുണ്ട്.
കുവൈത്ത് പ്രവാസികളുടെ പുസ്തകങ്ങളുടെ പ്രദർശനവും പ്രത്യേക പവിലിയനിൽ ഒരുക്കിയിട്ടുണ്ട്. ലൈവ് ചിത്ര രചന, ചിത്ര പ്രദർശനം എന്നിവയും മേളയുടെ ഭാഗമാണ്. വെള്ളിയാഴ്ച്ച വൈകീട്ട് സമാപന സമ്മേളനത്തിൽ എം.ടി പുരസ്കാരവും സാഹിത്യമത്സര വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്യും.
അബ്ബാസിയ കാലിക്കറ്റ് ഷെഫ് റസ്റ്റാറന്റിൽ നടന്ന വാർത്ത സമ്മേളനത്തില് കല കുവൈത്ത് പ്രസിഡന്റ് മാത്യു ജോസഫ്, ജനറൽ സെക്രട്ടറി ടി.വി. ഹിക്മത്ത്, ലിറ്ററേച്ചർ ഫെസ്റ്റിവൽ ചെയർമാൻ പ്രേമൻ ഇല്ലത്ത്, ജനറൽ കൺവീനർ മണികണ്ഠൻ വട്ടംകുളം, കല കുവൈത്ത് ട്രഷറർ പി.ബി. സുരേഷ്, ആക്ടിങ് മീഡിയ സെക്രട്ടറി പ്രസീത ജിതിൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

