കല കുവൈത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ ലോഗോ പ്രകാശനം
text_fieldsകല കുവൈത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കേരള ആർട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സംഘാടക സമിതി രൂപവത്കരണവും ലോഗോ പ്രകാശനം മംഗഫ് കല സെന്ററിൽ നടന്നു. പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ടി.വി. ഹിക്മത്ത് പരിപാടി വിശദീകരിച്ചു.
ചടങ്ങിൽ സാഹിത്യ വിഭാഗം സെക്രട്ടറി മണികണ്ഠൻ വട്ടംകുളം, ഫഹാഹീൽ മേഖല സെക്രട്ടറി സജിൻ മുരളി എന്നിവരും പങ്കെടുത്തു. ജോയന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ സ്വാഗതവും പ്രേമൻ ഇല്ലത്ത് നന്ദിയും പറഞ്ഞു.
ഏപ്രിൽ 24, 25 തീയതികളിലായാണ് കല കുവൈത്ത് ലിറ്ററേചർ ഫെസ്റ്റിവൽ. പ്രശസ്തരായ എഴുത്തുകാരും പ്രഭാഷകരും സാഹിത്യപ്രവർത്തകരും മേളയിൽ സംബന്ധിക്കും.
ഫെസ്റ്റ് ലോഗോ പ്രകാശനവും നടന്നു. അബ്ബാസിയ സെൻട്രൽ യൂനിറ്റ് അംഗമായ എം.എ. സജീവാണ് ലോഗൊ ഡിസൈൻ ചെയ്തത്.
സംഘാടക സമിതി: ആർ. നാഗനാഥൻ, ജ്യോതിദാസ്, ജവാഹർ (രക്ഷാധികാരികൾ), പ്രേമൻ ഇല്ലത്ത് (ചെയ.), സുനിൽ കെ ചെറിയാൻ, ധർമരാജൻ മടപ്പള്ളി, ഷിബു ഫിലിപ് (വൈ.ചെയ.), മണികണ്ഠൻ വട്ടംകുളം (ജന. കൺ), തോമസ് സെൽവൻ, ആശലത ബാലകൃഷ്ണൻ (കൺ), സനൽ ജി (പ്രോഗ്രാം കമ്മിറ്റി കൺവീനർ), മനു (ഫിനാൻസ്) എന്നിവർക്കാണ് പ്രധാന ചുമതല.
നിശാന്ത്, നവീൻ, ജിതിൻ പ്രകാശ്, ജസ്റ്റിൻ, മജിത്ത്, അനൂപ് മാങ്ങാട്ട്, ദിലിൻ, മനോജ് കുമാർ, ജോബി ബേബി, ശ്രീജിത്, അജിത് പട്ടമന എന്നിവർ മറ്റു ചുമതലകൾ വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

