കല കുവൈത്ത് സാഹിത്യോത്സവം: വിജയികളെ പ്രഖ്യാപിച്ചു
text_fieldsജോബി ബേബി, റീന രാജൻ, സാജു സ്റ്റീഫൻ, പ്രതീഷ് ദാസ്, രാജലക്ഷ്മി ശൈമേഷ്, ലിപി പ്രസീദ്, മിത്തു ചെറിയാൻ, ജ്യോതിദാസ് നാരായണൻ
കുവൈത്ത് സിറ്റി: കല കുവൈത്ത്, കുവൈത്ത് പ്രവാസി സമൂഹത്തിലെ എഴുത്തുകാർക്കായി സംഘടിപ്പിച്ച സാഹിത്യോത്സവത്തിലെ വിജയികളെ പ്രഖ്യാപിച്ചു. 'വർത്തമാനകാലത്തെ സാംസ്കാരിക പ്രതിരോധം' വിഷയത്തിൽ നടത്തിയ ഉപന്യാസ രചന മത്സരത്തിൽ ജോബി ബേബി ഒന്നാംസ്ഥാനം നേടി. റീന രാജൻ, സാജു സ്റ്റീഫൻ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ചെറുകഥ രചന മത്സരത്തിൽ പ്രതീഷ് ദാസ് ഒന്നാംസ്ഥാനവും രാജലക്ഷ്മി ശൈമേഷ് രണ്ടാംസ്ഥാനവും റീന രാജൻ മൂന്നാംസ്ഥാനവും നേടി.
കവിതാരചന മത്സരത്തിൽ ലിപി പ്രസീദ് ഒന്നാംസ്ഥാനവും മിത്തു ചെറിയാൻ, ജ്യോതിദാസ് നാരായണൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. നൂറോളം പേർ പങ്കെടുത്ത മത്സരത്തിൽനിന്നാണ് സമ്മാനാർഹരായവരെ തിരഞ്ഞെടുത്തത്.

