കല കുവൈത്ത് സാഹിത്യോത്സവം വിജയികളെ പ്രഖ്യാപിച്ചു
text_fieldsകുവൈത്ത് സിറ്റി: കല കുവൈത്തിെൻറ നേതൃത്വത്തിൽ കുവൈത്ത് പ്രവാസി പൊതുസമൂഹത്തിലെ എഴുത്തുകാർക്കായി ഓൺലൈനായി സംഘടിപ്പിച്ച സാഹിത്യോത്സവത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
'കോവിഡ്കാലത്തെ ക്ഷേമരാഷ്ട്ര സങ്കൽപം' എന്ന വിഷയത്തിൽ നടന്ന ഉപന്യാസ രചന മത്സരത്തിൽ ജോബി ബേബി ഒന്നാം സ്ഥാനവും റീന രാജൻ, ദിലീപ് നടേരി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.
കഥരചന മത്സരത്തിൽ കെ.കെ. ജോബി ഒന്നാം സ്ഥാനവും സോണി തോമസ് രണ്ടാം സ്ഥാനവും ജെ.പി. രാജേന്ദ്രൻ മൂന്നാം സ്ഥാനവും നേടി. കവിതരചന മത്സരത്തിൽ മിഥു ചെറിയാൻ ഒന്നാം സ്ഥാനവും ഗ്രീഷ്മ റെജി, ഹരിരാജ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. നൂറോളം പേർ പങ്കെടുത്ത മത്സരത്തിൽനിന്നാണ് സമ്മാനാർഹരെ തിരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

