കല കുവൈത്ത് ലീഡർഷിപ് ക്യാമ്പ്
text_fieldsകല കുവൈത്ത് ലീഡർഷിപ് ക്യാമ്പ് ജെ.സജി ഉദ്ഘാടനം
ചെയ്യുന്നു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്തിന്റെ നേതൃത്വത്തിൽ ലീഡർഷിപ് ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡന്റ് അൻസാരി കടക്കൽ അധ്യക്ഷതവഹിച്ചു. ജെ.സജി ഉദ്ഘാടനം ചെയ്തു.
ക്യാമ്പിന്റെ പ്രവർത്തനങ്ങളേയും പരിപാടികളേയും കുറിച്ച് ക്യാമ്പ് കോഓഡിനേറ്റർ കല കുവൈത്ത് കേന്ദ്ര കമ്മിറ്റി അംഗം പ്രസീദ് കരുണാകരൻ വിശദീകരിച്ചു.
കല ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ്, ടി.വി. ഹിക്മത്ത്, ജെ. സജി, സി.കെ. നൗഷാദ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് സുമിത വിശ്വനാഥ്, ജോ.സെക്രട്ടറി പ്രവീൺ പി.വി, കേന്ദ്ര കമ്മിറ്റി അംഗം ഷംല ബിജു, മേഖല എക്സിക്യൂട്ടിവ് അംഗങ്ങളായ രാജലക്ഷ്മി, ശ്രീരാജ് എന്നിവർ വിവിധ സെഷനുകളിൽ അധ്യക്ഷരായി പ്രവർത്തിച്ചു.
പരിപാടിയോട് അനുബന്ധിച്ച് ഗാന സന്ധ്യയും, ഗ്രൂപ് ചർച്ചയും, ക്വിസ് മത്സരങ്ങളും നടന്നു. വഫ്ര ഫാം ഹൗസിൽ നടന്ന ക്യാമ്പിന് ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് സ്വാഗതവും ട്രഷറർ പി.ബി. സുരേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

