കല കുവൈത്ത് ലീഡേഴ്സ് ക്യാമ്പ്
text_fieldsകല കുവൈത്ത് ലീഡേഴ്സ് ക്യാമ്പിൽ ടി.വി ഹിക്മത്ത് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ -കല കുവൈത്ത് പ്രവർത്തകർക്കായി ലീഡേഴ്സ് ക്യാമ്പ് ഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി വഫ്രയിൽ വെച്ച് നടന്ന ക്യാമ്പിൽ നാല് മേഖലകളിൽ നിന്നുമായി 150ൽ പരം ആളുകൾ പങ്കെടുത്തു.
സെക്രട്ടറി ടി.വി ഹിക്മത്ത്, ആർ.നാഗനാഥൻ, ജെ.സജി, ശൈമേഷ് കെ.കെ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി.
പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വി. ഹിക്മത്തും ക്യാമ്പിന്റെ കോഓർഡിനേറ്റർ ജിൻസ് തോമസും ക്യാമ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട വിശദീകരണം നൽകി. വിവിധ ക്ലാസുകളുടെ മോഡറേറ്റർമാരായി പ്രസീത ജിതിൻ, ദേവി സുഭാഷ്, മണികണ്ഠൻ വട്ടകുളം എന്നിവർ പ്രവർത്തിച്ചു.
വൈസ് പ്രസിഡന്റ് പി.വി.പ്രവീൺ സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ നന്ദിയും രേഖപ്പെടുത്തി. ക്യാമ്പിന്റെ ഭാഗമായി സംഗീത പരിപാടിയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

