കല കുവൈത്ത് മെഗാ പരിപാടി ‘പ്രയാണം’ വെള്ളിയാഴ്ച
text_fieldsകുവൈത്ത് സിറ്റി: കല കുവൈത്ത് ഇൗ വർഷത്തെ മെഗാ പരിപാടിയായ ‘പ്രയാണം 2019’ വെള്ളിയാഴ്ച ഖാലിദിയ യൂനിവേഴ്സിറ്റി തിയറ്ററിൽ നടക്കും.
ആരോഗ്യ മന്ത്രി ശൈലജ ഉദ്ഘാടനം ചെയ്യും. മാതൃഭാഷ പഠനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം കേരള നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. നടിയും നര്‍ത്തകിയുമായ രമ്യ നമ്പീശന് മുഖ്യാതിഥിയായി പങ്കെടുക്കും. ഉച്ചക്ക് രണ്ട് മുതല്‍ കലയുടെ നാല് മേഖലകളില്‍നിന്നുള്ള ഇരുനൂറോളം വരുന്ന കലാകാരന്മാര് അവതരിപ്പിക്കുന്ന കലാപരിപാടികളോടെയാണ് മേള ആരംഭിക്കുക.
വൈകുന്നേരം മൂന്നരക്ക് സാംസ്കാരിക സമ്മേളനം ആരഭിക്കും. ബാലകലാമേളയിലെ കലാതിലകം, കലാപ്രതിഭ എന്നിവര്‍ക്കുള്ള സ്വർണമെഡലുകളും ഓവറോള്‍ കിരീടം കരസ്ഥമാക്കിയ സ്കൂളിനുള്ള ട്രോഫിയും മുഖ്യാതിഥികള്‍ സമ്മാനിക്കും. കലയുടെ നേതൃത്വത്തില്‍ നടത്തിയ ‘എെൻറ കൃഷി’ കാര്‍ഷിക മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും പരിപാടിയില്‍ നടക്കും. രമ്യനമ്പീശന് നയിക്കുന്ന നൃത്തനൃത്യങ്ങള്‍, ചലച്ചിത്രപിന്നണി ഗായിക പുഷ്പാവതി, പിന്നണി ഗായകന് അന്‍വര്‍ സാദത്ത്, രമ്യനമ്പീശന് എന്നിവര്‍ നയിക്കുന്ന ഗാനസന്ധ്യ എന്നിവ പരിപാടിക്ക് മിഴിവേകും. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് ടി.വി. ഹിക്മത്ത്, ജനറൽ സെക്രട്ടറി ടി.കെ. സൈജു, ട്രഷറർ കെ.വി. നിസാർ, മീഡിയ സെക്രട്ടറി ആസഫ് അലി, പ്രോഗ്രാം കൺവീനർ സാം പൈനുംമൂട്, മാതൃഭാഷ സമിതി ജനറൽ കൺവീനർ അനീഷ് കല്ലുങ്ങൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
