ഗൗരി ലങ്കേഷ് വധം: കല കുവൈത്ത് പ്രതിഷേധ കൂട്ടായ്മ
text_fieldsകുവൈത്ത് സിറ്റി: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈത്തിെൻറ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സാൽമിയ കല ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കല കുവൈത്ത് പ്രസിഡൻറ് സുഗതകുമാർ അധ്യക്ഷത വഹിച്ചു. സണ്ണി സൈജേഷ് പ്രതിഷേധ കുറിപ്പ് അവതരിപ്പിച്ചു.
പ്രവാസി ക്ഷേമ നിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ, വിവിധ സംഘടനാ പ്രതിനിധികളായ സത്താർ കുന്നിൽ, ബഷീർ ബാത്ത, ഹസനുൽ ബന്ന, സഫീർ പി. ഹാരിസ്, അബ്ദുൽ ഫത്താഹ് തയ്യിൽ, മുഹമ്മദ് റിയാസ്, ഷരീഫ് താമരശ്ശേരി എന്നിവർ സംസാരിച്ചു. സാഹിത്യ--സാംസ്കാരിക പ്രവർത്തകർക്കെതിരെ ഉയർന്നുവരുന്ന ഫാഷിസ്റ്റ് ആക്രമണങ്ങളെ രാഷ്ട്രീയഭേദമന്യെ എല്ലാവരും ചെറുത്തുതോൽപ്പിക്കണമെന്ന് കൂട്ടായ്മയിൽ പങ്കെടുത്ത് സംസാരിച്ചവർ പറഞ്ഞു. കല കുവൈത്ത് ജനറൽ സെക്രട്ടറി ജെ. സജി സ്വാഗതവും സാൽമിയ മേഖല ആക്ടിങ് സെക്രട്ടറി അനിൽകുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
