കല കുവൈത്ത് ‘കതിര് ’ നാടൻപാട്ടുത്സവം
text_fieldsകല കുവൈത്ത് വാർഷിക പ്രതിനിധിസമ്മേളനം ജനറൽ സെക്രട്ടറി ജെ. സജി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് 44ാമത് വാർഷിക പ്രതിനിധിസമ്മേളന പ്രചാരണാർഥം ‘കതിര്’ നാടൻപാട്ടുത്സവം സംഘടിപ്പിച്ചു.
കല സെന്റർ മെഹ്‌ബൂളയിൽ നടന്ന പരിപാടിക്ക് കല കുവൈത്ത് പ്രസിഡന്റ് പി.ബി. സുരേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെ. സജി ഉദ്ഘാടനം ചെയ്തു. അബുഹലിഫ മേഖല സെക്രട്ടറി രഞ്ജിത്ത് സ്വാഗതവും പ്രോഗ്രാം കൺവീനർ എം.പി. മുസഫർ നന്ദിയും രേഖപ്പെടുത്തി.
പരിപാടിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് കല കുവൈത്ത് ട്രഷറർ അജ്നാസ്, കേന്ദ്ര കമ്മിറ്റി അംഗവും കേന്ദ്ര സമ്മേളന സ്വാഗതസംഘം ചെയർമാനുമായ സി.കെ. നൗഷാദ് എന്നിവർ സംസാരിച്ചു.
പൊലിക നാടൻപാട്ടുകൂട്ടം അവതരിപ്പിച്ച നാടൻപാട്ട് ശ്രദ്ധേയമായി. ലോകകപ്പ് പ്രവചനമത്സരത്തിന്റെ സമ്മാനദാനവും നടന്നു. നാടൻപാട്ടുത്സവം ആസ്വദിക്കുന്നതിനായി നിരവധി പേരാണ് മെഹബുള്ള കല സെന്ററിൽ എത്തിച്ചേർന്നത്.