കല കുവൈത്ത് 'സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ' സംഘടിപ്പിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കല കുവൈത്ത് കുവൈത്തിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനായി 'സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ' സംഘടിപ്പിക്കുന്നു. കല കുവൈത്ത് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ജനുവരി 14നാണ് പരിപാടി. മൂന്ന് മിനിറ്റ് വരെ ദൈർഘ്യമുള്ള, ഇന്ത്യൻ ഭാഷകളിൽ തയാറാക്കിയ ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക.
മലയാളമല്ലാത്ത മറ്റു ഭാഷകളിലുള്ള ചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് സബ്ടൈറ്റില്‍ നിര്‍ബന്ധമാണെന്ന് ഫിലിം സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഡിസംബർ 15ന് മുൻപായി www.kalakuwait.com എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യണം. തയാറാക്കിയ ഹ്രസ്വചിത്രം ഡിസംബർ 31നു മുമ്പ് സംഘാടക സമിതിക്ക് കൈമാറണം. കൂടുതൽ വിവരങ്ങൾക്ക്: 66675110, 98976881. ഫഹാഹീൽ (66234821), അബൂഹലീഫ (66165923), അബ്ബാസിയ (60466002), സാൽമിയ (50890404) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

