കല കുവൈത്ത് പത്തുലക്ഷം രൂപ കൈമാറി
text_fieldsകല കുവൈത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറുന്നു
കുവൈത്ത് സിറ്റി: വയനാട് ഉരുൾ ദുരന്തത്തിൽ കല കുവൈത്ത് പത്തുലക്ഷം രൂപ കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് അടിയന്തര സഹായമായി പത്തുലക്ഷം രൂപ കൈമാറിയത്.
കോഴിക്കോട് നടന്ന ചടങ്ങിൽ കല കുവൈത്ത് മുൻ വൈസ് പ്രസിഡന്റ് സണ്ണി സൈജേഷ്, കേന്ദ്ര കമ്മിറ്റി അംഗം പി.വി. ശരത് എന്നിവർ മുഖ്യമന്ത്രിക്ക് തുക കൈമാറിയതായി ഭാരവാഹികൾ അറിയിച്ചു. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, പ്രദീപ് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കലയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം അഭ്യർഥിച്ചു കൊണ്ടുള്ള കാമ്പയിനോട് പ്രവാസി സമൂഹം അനുഭാവപൂർവമായ സമീപനമാണ് പുലർത്തുന്നത്.
വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തിൽ സമാനതകളില്ലാത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ദുരന്തത്തെ അതിജീവിക്കാനുള്ള പ്രവർത്തനത്തിൽ എല്ലാവരും പങ്കാളികളാവണമെന്നും കല കുവൈത്ത് പ്രസിഡന്റ് അനൂപ് മങ്ങാട്ട്, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ അഭ്യർഥിച്ചു.

