കല കുവൈത്ത് അബുഹലീഫ മേഖല സമ്മേളനം
text_fieldsഷൈജു ജോസ് വിജുമോൻ
കുവൈത്ത് സിറ്റി: കല കുവൈത്ത് അബുഹലീഫ മേഖല സമ്മേളനം പി.ബി. സന്ദീപ് കുമാർ നഗറിൽ ജെ. സജി ഉദ്ഘാടനം ചെയ്തു. മേഖലയിലെ 18 യൂനിറ്റുകളെ പ്രതിനിധാനംചെയ്ത് 113 പ്രതിനിധികൾ പങ്കെടുത്തു. മേഖല എക്സിക്യൂട്ടിവ് അംഗം കെ.ജി. സന്തോഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മണിക്കുട്ടൻ, എം.പി. മുസ്ഫർ, പ്രസീത എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖല സെക്രട്ടറി ജിതിൻ പ്രകാശ് പ്രവർത്തന റിപ്പോർട്ടും കേന്ദ്ര പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. 15 അംഗ മേഖല എക്സിക്യുട്ടിവ് അംഗങ്ങളെ തെരഞ്ഞെടുത്തു. മേഖല പ്രസിഡൻറായി വിജുമോനെയും സെക്രട്ടറിയായി ഷൈജു ജോസിനെയും തെരഞ്ഞെടുത്തു. കല കുവൈത്ത് വാർഷിക സമ്മേളന പ്രതിനിധികളായി 40 പേരെ തെരഞ്ഞെടുത്തു. ഷിജിൻ, കിഷോർ, ഗോപീകൃഷ്ണൻ, സതിയമ്മ എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും ഓമനക്കുട്ടൻ, കെ.എൻ. സുരേഷ്, ജോർജ് മത്തായി എന്നിവർ മിനിറ്റ്സ് കമ്മിറ്റിയുടെയും, വിനോദ് പ്രകാശ്, സൂരജ്, ഷേർളി ശശിരാജൻ എന്നിവർ പ്രമേയ കമ്മിറ്റിയുടെയും ചുമതല വഹിച്ചു.
കല കുവൈത്ത് ട്രഷറർ പി.ബി. സുരേഷ്, ജോയൻറ് സെക്രട്ടറി ആസഫ് അലി എന്നിവർ സംസാരിച്ചു. നാസർ കടലുണ്ടി സ്വാഗതവും വിജുമോൻ നന്ദിയും പറഞ്ഞു.

