ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ കല കുവൈത്ത് പ്രതിഷേധ സംഗമം
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയിൽ വർധിച്ചുവരുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെയും ലോ ക പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനെതിരെ സംഘപരിവാർ ശക്തികൾ ഉയർത്തിയ ഭീഷണിക്കെതിരെയും കല കുവൈത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ കല സെൻററിൽ സംഘടിപ്പിച്ച പരിപാടിയിൽ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധിപേർ പങ്കെടുത്തു. ഇന്ത്യയുടെ സംസ്കാരിക വൈവിധ്യത്തെ ഇല്ലായ്മ ചെയ്ത് ഏകശിലാരൂപ സമൂഹ നിർമിതിയാണ് സംഘ്പരിവാർ ഫാഷിസം ലക്ഷ്യംവെക്കുന്നത്. അതിെൻറ ഭാഗമാണ് വർധിച്ചുവരുന്ന ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും സാംസ്കാരിക പ്രവർത്തകർക്കു നേരെയുണ്ടാകുന്ന ഭീഷണികളും. ഇതിനെ ചെറുത്തു തോൽപിക്കേണ്ടത് സമൂഹത്തിെൻറ കടമയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സാമൂഹിക പ്രവർത്തകനും ലോക കേരള സഭാംഗവുമായ സാം പൈനുംമൂട് പറഞ്ഞു.
കുവൈത്തിൽ അന്തരിച്ച കല കുവൈത്ത് ജലീബ് എ യൂനിറ്റ് അംഗം ആലിക്കോയക്ക് അനുശോചനം അർപ്പിച്ചാണ് പരിപാടി ആരംഭിച്ചത്. കല കുവൈത്ത് ആക്ടിങ് പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു. സാഹിത്യവിഭാഗം സെക്രട്ടറി ആശ ബാലകൃഷ്ണൻ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്ത് കുമാർ, രാജീവ് ജോൺ (കേരള അസോസിയേഷൻ), ശരീഫ് താമരശ്ശേരി (ഐ.എം.സി.സി കുവൈത്ത്), സഫീർ ഹാരിസ് (ജനത കൾചറൽ സെൻറർ), ജേക്കബ് ചണ്ണപ്പേട്ട (കോൺഗ്രസ്), എഴുത്തുകാരൻ ധർമരാജ് മടപ്പള്ളി, അബ്ദുൽ സലാം (കെ.കെ.എം.എ), ആർ. നാഗനാഥൻ (കല കുവൈത്ത്), രഘുനാഥൻ നായർ എന്നിവർ സംസാരിച്ചു. കല കുവൈത്ത് ആക്ടിങ് സെക്രട്ടറി രജീഷ് സി. നായർ സ്വാഗതവും അബ്ബാസിയ മേഖല ആക്ടിങ് പ്രസിഡൻറ് പ്രവീൺ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
