ക​ല കു​വൈ​ത്ത്​  ‘എെൻറ കൃ​ഷി’  ഒ​ക്ടോ​ബ​റി​ൽ 

  • മ​ത്സ​രം ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ച്ച് 2020 മാ​ര്‍ച്ചി​ൽ അ​വ​സാ​നി​ക്കും 

09:13 AM
21/09/2019

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി വ​രു​ന്ന ‘എ​െൻറ കൃ​ഷി’ കാ​ർ​ഷി​ക മ​ത്സ​ര​ത്തി​െൻറ ഈ ​സീ​സ​ണി​ലെ മ​ത്സ​രം ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കും. കു​വൈ​ത്ത് മ​ല​യാ​ളി​ക​ളു​ടെ കാ​ര്‍ഷി​ക അ​ഭി​രു​ചി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, കാ​ര്‍ഷി​ക സം​സ്കാ​രം നി​ല​നി​ര്‍ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ കൃ​ഷി​യി​ല്‍ താ​ല്‍പ​ര്യ​മു​ള​ള കു​വൈ​ത്തി​ലെ മു​ഴു​വ​ന്‍ മ​ല​യാ​ളി​ക​ള്‍ക്കും പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്ന രീ​തി​യി​ലാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ച്ച് 2020 മാ​ര്‍ച്ചി​ൽ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് ‘എ‍​െൻറ കൃ​ഷി’​യു​ടെ മ​ത്സ​ര​ക്ര​മം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 

താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്‌ ഒ​ക്ടോ​ബ​ർ അ​ഞ്ചി​നു മു​മ്പാ​യി ക​ല കു​വൈ​ത്തി‍​െൻറ യൂ​നി​റ്റു​ക​ൾ മു​ഖേ​ന​യോ നേ​രി​ട്ടോ പേ​ര് ര​ജി​സ്​​റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. കു​വൈ​ത്തി​ലെ കാ​ര്‍ഷി​ക രം​ഗ​ത്തെ വി​ദ​ഗ്​​ധ​ര്‍ അ​ട​ങ്ങു​ന്ന സ​മി​തി ഓ​രോ ക​ര്‍ഷ​ക സു​ഹൃ​ത്തി​നെ​യും സ​മീ​പി​ച്ചു കാ​ര്‍ഷി​ക വി​ള​ക​ള്‍ വി​ല​യി​രു​ത്തി വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും. 

ആ​ദ്യ മൂ​ന്നു സ്ഥാ​ന​ക്കാ​ർ​ക്ക് സ്വ​ർ​ണ മെ​ഡ​ലു​ക​ളും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന മി​ക​ച്ച ക​ർ​ഷ​ക​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൃ​ഷി ചെ​യ്യു​ന്ന ഇ​ന​ങ്ങ​ളു​ടെ വൈ​വി​ധ്യം, കാ​ര്‍ഷി​ക ഇ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന രീ​തി, അ​നു​വ​ര്‍ത്തി​ക്കു​ന്ന കൃ​ഷി രീ​തി​ക​ള്‍, ദൈ​നം​ദി​ന പ​രി​പാ​ല​ന​ത്തി​നെ​ടു​ക്കു​ന്ന സ​മ​യം, കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം, ദൈ​നം​ദി​ന പ​രി​ച​ര​ണ​ത്തി​ലും കൃ​ഷി രീ​തി​ക​ള്‍ സ്വാ​യ​ത്ത​മാ​ക്കു​ന്ന​തി​ലു​മു​ള്ള കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്തം എ​ന്നി​വ​യാ​യി​രി​ക്കും വി​ജ​യി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡം. 

Loading...
COMMENTS