ടി.കെ. സൈജുവിന് കല കുവൈത്ത് യാത്രയയപ്പ് നൽകി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇംഗ്ലണ്ടിലേക്ക് പോകുന്ന കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് പ്രവർത്തകനും മുൻ ജനറൽ സെക്രട്ടറിയുമായ ടി.കെ. സൈജുവിന് കല കുവൈത്ത് യാത്രയയപ്പ് നൽകി. കല കുവൈത്ത് പ്രസിഡന്റ് പി.ബി. സുരേഷ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ജെ. സജി സ്വാഗതം പറഞ്ഞു. ട്രഷറർ അജ്നാസ് മുഹമ്മദ്, വൈസ് പ്രസിഡന്റ് ശൈമേഷ്, കലാവിഭാഗം സെക്രട്ടറി സണ്ണി ശൈലേഷ്, കേന്ദ്ര കമ്മിറ്റി അംഗം സി.കെ. നൗഷാദ്, ലോക കേരളസഭ അംഗം ആർ. നാഗനാഥൻ, ആശലത ബാലകൃഷ്ണൻ (വനിത വേദി), ബെൻസിൽ (കെ.എം.എഫ്), അഭിരാമി അജിത് (ബാലവേദി കുവൈത്ത്), ജോൺ മാത്യു, മേഖല സെക്രട്ടറിമാരായ റിച്ചി കെ. ജോർജ്, ഷൈജു ജോസ്,
ഫഹാഹീൽ മേഖല പ്രസിഡന്റ് പ്രസീദ് കരുണാകരൻ, മുൻ ഭാരവാഹികളയ ടി.വി. ഹിക്മത്ത്, സജി തോമസ് മാത്യു, സുഗതകുമാർ, സി. രജിഷ്, പി.ആർ ബാബു, അനിൽ കുമാർ, ജ്യോതിഷ് ചെറിയാൻ, സലിം രാജ്, രമ അജിത്, രാജീവ് ചുണ്ടപറ്റ തുടങ്ങി നിരവധി പേർ ആശംസകൾ അർപ്പിച്ചു. ശ്രീകുമാർ വല്ലന വരച്ച ഛായാചിത്രം സൈജുവിന് കൈമാറി. ടി.കെ. സൈജു മറുപടി പ്രസംഗം നടത്തി. അബ്ബാസിയ മേഖല സെക്രട്ടറി ഹരിരാജ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.