Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ല കു​വൈ​ത്ത്...

ക​ല കു​വൈ​ത്ത് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ്; മം​ഗ​ഫ് ഈ​സ്റ്റ് യൂ​നി​റ്റ് ടീം ​ജേ​താ​ക്ക​ൾ

text_fields
bookmark_border
ക​ല കു​വൈ​ത്ത് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ്
cancel
camera_alt

ക​ല കു​വൈ​ത്ത് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ജേ​താ​ക്ക​ളാ​യ മം​ഗ​ഫ് ഈ​സ്റ്റ് യൂ​നി​റ്റ് ടീം

കു​വൈ​ത്ത് സി​റ്റി: ക​ല കു​വൈ​ത്ത് അം​ഗ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ മം​ഗ​ഫ് ഈ​സ്റ്റ് യൂ​നി​റ്റ് ടീം ​ജേ​താ​ക്ക​ളാ​യി. ഹ​സാ​വി എ ​ആ​ൻ​ഡ് സി ​യൂ​നി​റ്റ് ടീ​മാ​ണ്‌ റ​ണ്ണേ​ഴ്‌​സ്‌‌ അ​പ്. കെ​ഫാ​ക്ക് സ്ഥാ​പ​ക അം​ഗ​വും ഭാ​ര​വാ​ഹി​യു​മാ​യ ടി.​വി. സി​ദ്ദീ​ഖ് മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

ക​ല പ്ര​സി​ഡ​ന്റ് കെ.​കെ. ശൈ​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ര​ജീ​ഷ് സം​സാ​രി​ച്ചു. കെ​ഫാ​ക്ക് ട്ര​ഷ​റ​ർ തോ​മ​സ്, ക​ല കു​വൈ​ത്ത് ട്ര​ഷ​റ​ർ അ​ജ്‌​നാ​സ് മു​ഹ​മ്മ​ദ്, ജോ. ​സെ​ക്ര​ട്ട​റി പ്ര​ജോ​ഷ്, വൈ​സ് പ്ര​സി​ഡ​ന്റ് ബി​ജോ​യ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. ക​ല കു​വൈ​ത്ത് കാ​യി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി ഷി​ജി​ൻ സ്വാ​ഗ​ത​വും സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി​ൻ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

ഫ​ഹാ​ഹീ​ൽ സൂ​ഖ് സ​ബ ഫു​ട്ബാ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സെ​മി ഫൈ​ന​ലി​ൽ നു​ഗ്ര ഹ​വ​ല്ലി യൂ​നി​റ്റ് ടീ​മി​നെ തോ​ൽ​പി​ച്ചാ​ണ്‌ മം​ഗ​ഫ് ഈ​സ്റ്റ് യൂ​നി​റ്റ് ടീം ​ഫൈ​ന​ലി​ലെ​ത്തി​യ​ത്. അ​ബ്ബാ​സി​യ ഈ​സ്റ്റ് യൂ​നി​റ്റ് ടീ​മി​നെ തോ​ൽ​പി​ച്ച് ഹ​സാ​വി എ ​ആ​ൻ​ഡ് സി ​യൂ​നി​റ്റ് ഫൈ​ന​ലി​ലെ​ത്തി.

ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ടോ​പ് സ്കോ​റ​ർ കൂ​ടി​യാ​യ മം​ഗ​ഫ് ഈ​സ്റ്റ് യൂ​നി​റ്റ് ടീ​മി​ലെ സി​ബി​നെ തി​ര​ഞ്ഞെ​ടു​ത്തു. മി​ക​ച്ച ഗോ​ൾ​ക്കീ​പ്പ​റാ​യി ഹ​സാ​വി എ ​ആ​ൻ​ഡ് സി ​യൂ​നി​റ്റ് ടീ​മി​ലെ ദാ​സ്, മി​ക​ച്ച പ്ര​തി​രോ​ധ താ​ര​മാ​യി മം​ഗ​ഫ് ഈ​സ്റ്റ് യൂ​നി​റ്റ് ടീ​മി​ലെ അ​നീ​ഷ്, ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി മം​ഗ​ഫ് ഈ​സ്റ്റ് യൂ​നി​റ്റ് ടീ​മി​ലെ ഷൈ​ജ​ൽ എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് ക​ല ഭാ​ര​വാ​ഹി​ക​ൾ സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football tournamentkala kuwait
News Summary - Kala Kuwait Football Tournament
Next Story