കല കുവൈത്ത് ഇ.എം.എസ്-എ.കെ.ജി അനുസ്മരണം
text_fieldsകല കുവൈത്ത് ഇ.എം.എസ് -എ.കെ.ജി അനുസ്മരണ സമ്മേളനത്തിൽ ടി.വി. ഹിക്മത്ത്
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കല കുവൈത്ത് ഇ.എം.എസ് -എ.കെ.ജി അനുസ്മരണം സമ്മേളനം സംഘടിപ്പിച്ചു. മംഗഫ് കല സെന്ററിൽ നടന്ന സമ്മേളനത്തിൽ ആക്ടിങ് പ്രസിഡന്റ് പി.വി. പ്രവീൺ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം സുരേഷ് കാട്ടാക്കട അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.
ആർ. നാഗനാഥൻ, സത്താർ കുന്നിൽ, ജോബിൻസ് ജോൺ, സി.കെ. നൗഷാദ് എന്നിവർ സംസാരിച്ചു. കല കുവൈത്ത് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത്ത് സ്വാഗതവും ട്രഷറര്‍ പി.ബി. സുരേഷ് നന്ദിയും പറഞ്ഞു. ഫഹാഹീൽ മേഖല സെക്രട്ടറി സജിൻ മുരളി പരിപാടിയിൽ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

