കല കുവൈത്ത് ഡബ്സ് മാഷ് മത്സര വിജയികളെ പ്രഖ്യാപിച്ചു
text_fieldsസുഷമ സുന്ദരേശ്വരൻ, പ്രീതി രാജേഷ്,
അനുപമ സിബി
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഡബ്സ് മാഷ് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
മത്സരത്തിൽ സുഷമ സുന്ദരേശ്വരൻ, പ്രീതി രാജേഷ്, അനുപമ സിബി എന്നിവർ യാഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടി. വി.കെ.ഡി. രാഗേഷ്, സെൽഹ ജീത്ത്, ഷാനിമോൾ രഞ്ജിത്ത്, അഞ്ജന സജീവ്, ശ്രീവേദ സുനിൽ എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി. നിയമോൾ നിധിൻ സ്പെഷൽ ജൂറി പുരസ്കാരവും ഇവാഞ്ജലീന സിബി കൂടുതൽ ഷെയർ ചെയ്യപ്പെട്ട വിഡിയോക്കുള്ള പുരസ്കാരവും നേടി.
അബ്ബാസിയ കല സെന്ററിൽ കല കുവൈത്ത് പ്രസിഡന്റ് അനുപ് മാങ്ങാട്ടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി സജി തോമസ് മാത്യുവാണ് വിജയികളെ പ്രഖ്യാപിച്ചത്. നാല് മേഖലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 63 വിഡിയോകളാണ് മത്സരത്തിൽ മാറ്റുരച്ചത്.
ജോ.സെക്രട്ടറി ബിജോയ്, വൈ.പ്രസിഡന്റ് റിച്ചി കെ ജോർജ്, കല കുവൈത്ത് ഫിലിം സൊസൈറ്റി കൺവീനർ സജീവ് എബ്രഹാം, കലാ വിഭാഗം സെക്രട്ടറി നിശാന്ത് ജോർജ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. അബ്ബാസിയ മേഖല സെക്രട്ടറി നവീൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

