അവിസ്മരണീയ അനുഭവമായി കല കുവൈത്ത് നാടകമത്സരം
text_fieldsകല കുവൈത്ത് നാടകമത്സര വിജയികൾ സന്തോഷ് കീഴാറ്റൂരിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു
കുവൈറ്റ് സിറ്റി: ആസ്വാദകർക്ക് അവിസ്മരണീയമായ അനുഭവം പകർന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ-കല കുവൈത്ത് നാടകമത്സരം സംഘടിപ്പിച്ചു. പ്രവാസി മലയാളികൾക്കായി ഖൈത്താൻ ഇന്ത്യൻ കമ്യൂനിറ്റി സ്കൂളിൽ നടന്ന ചെറുനാടകങ്ങളുടെ മത്സരത്തിൽ 13 നാടകങ്ങൾ അരങ്ങേറി.
മുഖ്യാതിഥിയായി പങ്കെടുത്ത ചലച്ചിത്ര-നാടക നടൻ സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനവും നാടകങ്ങളുടെ വിധിനിർണയവും നടത്തി.
മത്സരത്തിൽ ഏറ്റവും മികച്ച നാടകമായി ‘മന്വന്തരം’ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം ‘അടയാളങ്ങൾ’, ‘ഭൂഗോളത്തിലെ അതിരുകൾ’ എന്നിവയും അർഹമായി. മികച്ച നടനായി സജിത്ത് കുമാർ (തലമുറകളുടെ ഭാരം), നടിയായി ലിൻസി ബിപിൻ (മന്വന്തരം), ചൈൽഡ് ആർട്ടിസ്റ്റ് - ശ്രീവേദ (അടയാളങ്ങൾ), നാടക രചന - പ്രശാന്ത് നാരായണൻ (മന്വന്തരം), സംവിധാനം-രാജീവ് ദേവനന്ദനം (മന്വന്തരം) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. സ്പെഷൽ ജൂറി അവാർഡ് വിഭാഗത്തിൽ ‘തലമുറകളുടെ ഭാരം’ എന്ന നാടകത്തിലെ ദിനേശ് കേളിയും, ‘ഭൂതം ഭാവി വർത്തമാനം’ എന്ന നാടകത്തിലെ കുട്ടികളായ ഏഞ്ചൽ മറിയ ഷിജോഷ്, ഗിഫ്റ്റി മറിയ ജോസഫ്, റഷ്ദാൻ എന്നിവരും അർഹരായി.
ഉദ്ഘാടന ചടങ്ങിൽ കല പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു. ആർ. നാഗനാഥൻ ആശംസയറിയിച്ചു.
ജനറൽ സെക്രട്ടറി ടി.വി. ഹിക്മത് സ്വാഗതവും ജനറൽ കൺവീനർ സണ്ണി ഷൈജേഷ് നന്ദിയും പറഞ്ഞു. ട്രഷറർ പി.ബി സുരേഷ്, വൈസ് പ്രസിഡന്റ് പി.വി. പ്രവീൺ , ജോ. സെക്രട്ടറി പ്രസീദ് കരുണാകരൻ, കല വിഭാഗം സെക്രട്ടറി നിഷാന്ത് ജോർജ്, സാൽമിയ മേഖല സെക്രട്ടറി അൻസാരി കടയ്ക്കൽ എന്നിവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

