'മധുരിക്കും ഓർമകളേ' കല കുവൈത്ത് നാടക ഗാന മത്സരം
text_fieldsകല കുവൈത്ത് സംഘടിപ്പിച്ച ‘മധുരിക്കും ഓർമകളേ’ നാടകഗാന മത്സരം നാടകപ്രവർത്തകൻ ബാബു ചാക്കോള ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കല കുവൈത്ത് 'മധുരിക്കും ഓർമകളേ' നാടക ഗാന മത്സരം സംഘടിപ്പിച്ചു. ഗൾഫിലെ വിവിധ രാജ്യങ്ങളിൽനിന്നായി തെരഞ്ഞെടുക്കപ്പെട്ട 22 മത്സരാർഥികൾ പങ്കെടുത്ത പരിപാടി കുവൈത്തിലെ പ്രശസ്ത നാടകപ്രവർത്തകനും അഭിനേതാവുമായ ബാബു ചാക്കോള ഉദ്ഘാടനം ചെയ്തു.
കല സെന്റർ അബ്ബാസിയയിൽ നടന്ന ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് കെ. ശൈമേഷ് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര പിന്നണി ഗായിക സിന്ധു ദേവി രമേശ് സംസാരിച്ചു. കല കുവൈത്ത് ജനറൽ സെക്രട്ടറി ജെ. സജി സ്വാഗതവും കലാവിഭാഗം സെക്രട്ടറി സണ്ണി ഷൈജേഷ് നന്ദിയും പറഞ്ഞു.
കല ട്രഷറർ അജ്നാസ് മുഹമ്മദ്, അബ്ബാസിയ മേഖല സെക്രട്ടറി ഹരിരാജ് എന്നിവർ സന്നിഹിതരായിരുന്നു. മത്സരാർഥികൾ കുവൈത്ത്, സൗദി, ബഹ്റൈൻ, യു.എ.ഇ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിൽനിന്ന് സൂം പ്ലാറ്റ്ഫോമിൽ ഓൺലൈനായി പങ്കെടുത്തു. മത്സരാനന്തരം വിധികർത്താക്കൾ വിജയികളെ പ്രഖ്യാപിച്ചു.
യു.എ.ഇയിൽനിന്നുള്ള കെ. നികേഷ് ഒന്നാം സ്ഥാനം നേടി. കുവൈത്തിൽനിന്നുള്ള എം.കെ. രാജേന്ദ്രൻ രണ്ടാം സ്ഥാനവും ഖത്തറിൽനിന്നുള്ള നിധീഷ് പുല്ലായികൊടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഖത്തറിൽനിന്നുള്ള എൻ. കൃഷ്ണകുമാർ പ്രോത്സാഹന സമ്മാനം നേടി. ഷിനി റോബർട്ട് അവതാരകയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

