Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകല കുവൈത്ത് ഡിജിറ്റൽ...

കല കുവൈത്ത് ഡിജിറ്റൽ ഐഡി റീലോഞ്ചിംഗ്

text_fields
bookmark_border
kuwait
cancel
camera_alt

കല കുവൈത്ത് ഡിജിറ്റൽ ഐഡി റീലോഞ്ചിംഗ് ചടങ്ങിൽ ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് സംസാരിക്കുന്നു

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് അംഗങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ഒരുക്കിയ ഡിജിറ്റൽ ഐഡി സംവിധാനത്തിന്റെ റീലോഞ്ചിംഗ് മംഗഫ് കല സെന്ററിൽ നടന്നു.

അംഗത്വ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും സംഘടനയുടെ വിവിധ പ്രവർത്തനങ്ങളുമായി കൂടുതൽ സജീവമായി ബന്ധപ്പെടാനും സഹായിക്കുന്ന രീതിയിലാണ് പുതിയ സംവിധാനം.

പുതിയ ആപ്പ് ഡൗൺലോഡ് ചെയ്ത് അതിലൂടെ അംഗത്വത്തിനായി അപേക്ഷ സമർപ്പിക്കാനും സൗകര്യമുണ്ട്. കല കുവൈത്ത് മുതിർന്ന അംഗം ജെ. സജി പുതിയ ഐഡിയുടെ റീലോഞ്ചിംഗ് നിർവഹിച്ചു. പ്രസിഡന്റ് അൻസാരി കടയ്ക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രവീൺ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitkuwaitnews
News Summary - Kala Kuwait Digital ID Relunching
Next Story