Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ല കു​വൈ​ത്ത്...

ക​ല കു​വൈ​ത്ത് ‘ദ്യു​തി-2024’ സാം​സ്കാ​രി​ക​മേ​ള

text_fields
bookmark_border
ദ്യു​തി-2024
cancel
camera_alt

ക​ല കു​വൈ​ത്ത് ‘ദ്യു​തി-2024’ സാം​സ്കാ​രി​ക​മേ​ള മു​രു​ക​ൻ കാ​ട്ടാ​ക്ക​ട ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ക​ല കു​വൈ​ത്ത് ‘ദ്യു​തി-2024’ സാം​സ്കാ​രി​ക​മേ​ള ഹ​വ​ല്ലി പാ​ർ​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. സാം​സ്കാ​രി​ക​മേ​ള മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​റും ക​വി​യു​മാ​യ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സ്വ​ന്തം ക​വി​ത​ക​ളു​ടെ അ​വ​ത​ര​ണ​വും ന​ട​ത്തി. ക​ല കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് അ​നു​പ് മ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി തോ​മ​സ് മാ​ത്യു സ്വാ​ഗ​തം പ​റ​ഞ്ഞു. ആ​ർ. നാ​ഗ​നാ​ഥ​ൻ, അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ ഫി​ലി​പ്പ് കോ​ശി, സു​നി​ൽ പ​റ​ക്ക​പാ​ട​ത്ത്, മെ​ഡെ​ക്സ് മെ​ഡി​ക്ക​ൽ ഗ്രൂ​പ് മാ​നേ​ജ​ർ അ​ജ​യ് കു​മാ​ർ, വ​നി​താ​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ശാ​ല​ത ബാ​ല​കൃ​ഷ്ണ​ൻ, ബാ​ല​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഞ്ജ​ലീ​റ്റ ര​മേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​ല കു​വൈ​ത്ത് കൈ​ത്തി​രി ര​ണ്ടാം പ​തി​പ്പ് പ്ര​കാ​ശ​ന​വും സോ​വ​നീ​ർ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു. ബാ​ല​ക​ലാ​മേ​ള 2024 ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്, ക​ലാ തി​ല​കം, ക​ലാ പ്ര​തി​ഭ എ​ന്നി​വ​ർ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും സാ​ഹി​ത്യ​മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ച​ട​ങ്ങി​ൽ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട നി​ർ​വ​ഹി​ച്ചു.

മാ​തൃ​ഭാ​ഷാ ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ജ്നാ​സ് മു​ഹ​മ്മ​ദ്‌ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ക​ല കു​വൈ​ത്ത് ട്ര​ഷ​റ​ർ അ​നി​ൽ കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്റ് റി​ച്ചി കെ. ​ജോ​ർ​ജ്, ജോ.​സെ​ക്ര​ട്ട​റി ബി​ജോ​യ്‌ എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സം​ഘാ​ട​ക​സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജെ. ​സ​ജി ന​ന്ദി പ​റ​ഞ്ഞു. അ​തു​ൽ ന​റു​ക​ര, ആ​ര്യ ദ​യാ​ൽ, സ​ച്ചി​ൻ വാ​ര്യ​ർ എ​ന്നി​വ​ർ ന​യി​ച്ച ഗാ​ന സ​ന്ധ്യ​യും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Kala Kuwait Dhyuthi-2024 Cultural Fair
Next Story