കലകുവൈത്ത് ക്രിക്കറ്റ് :അബൂഹലീഫ എ യൂനിറ്റ് ജേതാക്കൾ; മംഗഫ് എ റണ്ണേഴ്സ് അപ്പ്
text_fieldsകുവൈത്ത് സിറ്റി: കല കുവൈത്ത് അംഗങ്ങൾക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെൻറിൽ മം ഗഫ് എ യൂനിറ്റ് ടീമിനെ പരാജയപ്പെടുത്തി അബൂഹലീഫ എ യൂനിറ്റ് ജേതാക്കളായി. 44 ടീമുകളിലായി 500ഓളം ആളുകൾ പങ്കെടുത്ത മേഖലാതല പ്രാഥമിക മത്സരങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട എട്ടു ടീമുകളാണ് ടൂർണമെൻറിൽ പങ്കെടുത്തത്. അബൂഹലീഫ ക്രിക്കറ്റ് ഗ്രൗണ്ടിൽ രാവിലെ ഏഴുമണിക്ക് ആരംഭിച്ച മത്സരങ്ങൾ ഉച്ചയോടെ സമാപിച്ചു. ജേതാക്കൾക്ക് ഈ വർഷം അന്തരിച്ച കല കുവൈത്ത് അംഗം ബാലു ചന്ദ്രെൻറ പേരിലുള്ള ട്രോഫി സമ്മാനിച്ചു. അബുഹലീഫ എ ടീമിലെ അരുൺ രാജിനെ മാൻ ഓഫ് ദ സീരീസായും ഫൈനലിലെ താരമായും തെരഞ്ഞെടുത്തു. മംഗഫ് എ ടീമിലെ റഹ്മാൻ മികച്ച ബാറ്റ്സ്മാനും അബൂഹലീഫ എ യൂനിറ്റിലെ ശരത്ത് മികച്ച ബൗളറുമായി തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി ടി.കെ. സൈജു, പ്രസിഡൻറ് ടി.വി. ഹിക്മത്, ജോയൻറ് സെക്രട്ടറി രജീഷ്, വൈസ് പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ സമ്മാന വിതരണം നടത്തി.
കല കുവൈത്ത് കായികവിഭാഗം സെക്രട്ടറി മാത്യു ജോസഫ് അധ്യക്ഷനായ സമ്മാനദാന ചടങ്ങിൽ ശക്തി ക്രിക്കറ്റ് അക്കാദമി ചെയർമാൻ ശക്തി, കല കുവൈത്ത് പ്രസിഡൻറ് ടി.വി. ഹിക്മത്, ജനറൽ സെക്രട്ടറി ടി.കെ. സൈജു എന്നിവർ സംസാരിച്ചു. അബു ഹലീഫ മേഖല സെക്രട്ടറി ജിതിൻ പ്രകാശ് സ്വാഗതവും ടൂർണമെൻറ് കൺവീനർ പ്രജോഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
