കല കുവൈത്ത് കേന്ദ്രസമ്മേളനം സംഘടിപ്പിച്ചു
text_fieldsമാത്യു ജോസഫ്, ടി.വി. ഹിക്മത്, പി.ബി. സുരേഷ്
കുവൈത്ത് സിറ്റി: കല കുവൈത്ത് 46ാമത് വാർഷിക പ്രതിനിധി സമ്മേളനം പുരോഗമന കലാസാഹിത്യസംഘം സെക്രട്ടറി ഡോ. എം.എ. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ലോകം അപകടകരമായ പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോവുമ്പോൾ വ്യക്തിപരമായ വിശ്വാസങ്ങൾക്കപ്പുറം മാനവ സമൂഹം ആഭിമുഖീകരിക്കുന്ന സങ്കീർണ പ്രശ്നങ്ങളുടെ രാഷ്ട്രീയമാണ് നാം ചർച്ച ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സങ്കടങ്ങൾ കേൾക്കാൻ ആരുമില്ലാത്തവരുടെ സങ്കടങ്ങൾക്ക് കാതുകൾ നൽകുന്നു എന്നതാണ് കലയെപ്പോലൊരു പുരോഗമന പ്രസ്ഥാനത്തിന്റെ പ്രസക്തി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 89 യൂനിറ്റ് സമ്മേളനങ്ങളും നാല് മേഖല സമ്മേളനങ്ങളും പൂർത്തീകരിച്ചാണ് കേന്ദ്രസമ്മേളനം നടത്തിയത്.
ഭാരവാഹികൾ: മാത്യു ജോസഫ് (പ്രസിഡന്റ്), ടി.വി. ഹിക്മത് ജനറൽ സെക്രട്ടറി, പി.ബി. സുരേഷ് (ട്രഷറർ), പി.വി. പ്രവീൺ (വൈസ് പ്രസിഡന്റ്), പ്രസീത് കരുണാകരൻ (ജോ. സെക്രട്ടറി). 27 അംഗ കമ്മിറ്റിയും തെരഞ്ഞെടുത്തു. അനൂപ് മങ്ങാട്ട്, ജെ. സജി, ഷിനി റോബർട്ട് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി സജി തോമസ് മാത്യു റിപ്പോർട്ടും ട്രഷറർ അനിൽ കുമാർ കണക്കും അവതരിപ്പിച്ചു. ക്രെഡൻഷ്യൽ റിപ്പോർട്ട് പി.ആർ. കിരൺ അവതരിപ്പിച്ചു.ലോക കേരളസഭാംഗമായ ആർ. നാഗനാഥൻ സംസാരിച്ചു. ബിജോയ് അനുശോചനപ്രമേയം അവതരിപ്പിച്ച ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ സണ്ണി സൈജേഷ് സ്വാഗതവും പുതിയ ജനറൽ സെക്രട്ടറി ടി.വി. ഹിക്മത്ത് നന്ദിയും പറഞ്ഞു.
സീതാറാം യെച്ചൂരി നഗറിൽ (ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയ) നടന്ന സമ്മേളനത്തിൽ നാല് മേഖലകളിൽനിന്ന് തിരെഞ്ഞെടുക്കപ്പെട്ട 361 പ്രതിനിധികൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

