കല കുവൈത്ത് അനുശോചന യോഗം
text_fieldsകല കുവൈത്ത് അനുശോചന യോഗത്തിൽ അനുപ് മങ്ങാട്ട് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: മംഗഫ് ലേബർ ക്യാമ്പിൽ ഉണ്ടായ അഗ്നിബാധയിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്തിന്റെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ഫിന്റാസ് കോഓപറേറ്റീവ് ഹാളിൽ നടന്ന യോഗത്തിൽ കല കുവൈത്ത് പ്രസിഡന്റ് അനുപ് മങ്ങാട്ട് അധ്യക്ഷത വഹിച്ചു.
കല മുൻ ഭാരവാഹി ജെ. സജി, വനിതാവേദി ആക്ടിങ് സെക്രട്ടറി പ്രസീത ജിതിൻ പ്രകാശ്, വിവിധ സംഘടന നേതാക്കൾ, സാമൂഹിക പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, മരണപ്പെട്ടവരുടെ സുഹൃത്തുക്കൾ എന്നിവർ അനുശോചനമർപ്പിച്ച് സംസാരിച്ചു. കല കുവൈത്ത് സാമൂഹിക വിഭാഗം സെക്രട്ടറി ജിൻസ് തോമസ് അനുശോചന കുറിപ്പ് അവതരിപ്പിച്ചു. ട്രഷറർ അനിൽകുമാർ, വൈസ് പ്രസിഡന്റ് റിച്ചി കെ.ജോർജ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ആക്ടിങ് സെക്രട്ടറി ബിജോയ് സ്വാഗതവും അബുഹലീഫ മേഖല സെക്രട്ടറി രഞ്ജിത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

