കല കുവൈത്ത് ബാലകലാമേള രജിസ്ട്രേഷൻ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾക്കായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് സംഘടിപ്പിക്കുന്ന ബാലകലാമേളയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. മേയ് മൂന്നിന് രാവിലെ എട്ടു മുതൽ അബ്ബാസി യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലാണ് മേള. ഭരതനാട്യം,മോഹിനിയാട്ടം,നാടോടി നൃത്തം, ഗ്രൂപ് ഡാൻസ്, ഫാൻസി ഡ്രസ്, മാപ്പിളപ്പാട്ട്, ലൈറ്റ് മ്യൂസിക്, ക്ലാസിക് മ്യൂസിക്, മോണോ ആക്ട്, റെസിറ്റേഷൻ, ഇലോക്യൂഷൻ,ഇലോക്യൂഷൻ, എസ്സെ റൈറ്റിങ്, സ്റ്റോറി ടെല്ലിങ് തുടങ്ങി പതിനഞ്ച് മത്സരങ്ങൾ നടക്കും. ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന സ്കൂളിന് എവർ റോളിങ് ട്രോഫിയും, കലാതിലകം കലാപ്രതിഭകൾക്ക് സ്വർണ മെഡലുകളും സമ്മാനിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ www.kalakuwait.com എന്ന ലിങ്ക് സന്ദർശിക്കുക. ഫോൺ-66174811, 67645994, 65811232, 99154202, 60675760.

