കല കുവൈത്ത് പത്താമത് ചാര്ട്ടേഡ് വിമാനം 18ന് കൊച്ചിയിലേക്ക്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്നിന്ന് നാട്ടിലേക്കു മടങ്ങാന് ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി മലയാളി സമൂഹത്തിനായി കല കുവൈത്ത് ചാര്ട്ട് ചെയ്യുന്ന പത്താമത് വിമാന സര്വിസ് സെപ്റ്റംബര് 18ന് കൊച്ചിയിലേക്ക് നടത്തും. ഇക്കോണമി ക്ലാസിന് 115 ദീനാറാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാര്ക്കുള്ള പി.പി.ഇ കിറ്റ് കല കുവൈത്ത് സൗജന്യമായി നല്കും. യാത്ര ചെയ്യാന് താൽപര്യപ്പെടുന്നവര് www.kalakuwait.com എന്ന വെബ്സൈറ്റില് വിവരങ്ങള് രജിസ്റ്റര് ചെയ്യണമെന്ന് ഭാരവാഹികള് അറിയിച്ചു. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്ക്ക് 60778686, 97683397 എന്ന നമ്പറുകളിലും മറ്റു വിവരങ്ങള്ക്ക് 66627600, 94013575, 50336681 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

