കല കുവൈത്ത് കാരംസ് ടൂർണമെന്റും സമ്മാനദാനവും
text_fieldsകല കുവൈത്ത് കാരംസ് ടൂർണമെന്റ് സമ്മാനദാന ചടങ്ങിൽ നിന്നും
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് അബ്ബാസിയ മേഖല കമ്മിറ്റി ആഭിമുഖ്യത്തിൽ കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു. അബ്ബാസിയ കല സെന്ററിൽ നടന്ന സമ്മാനദാന ചടങ്ങിൽ മേഖല പ്രസിഡന്റ് സുരേഷ് കോഴഞ്ചേരി അധ്യക്ഷത വഹിച്ചു. കല കുവൈത്ത് പ്രസിഡന്റ് അനൂപ് മങ്ങാട്ട്, വൈസ് പ്രസിഡന്റ് റിച്ചി കെ. ജോർജ്, കായിക വിഭാഗം സെക്രട്ടറി ഷിജിൻ എന്നിവർ ആശംസകളറിയിച്ചു. അബ്ബാസിയ മേഖലാ സെക്രട്ടറി നവീൻ സ്വാഗതവും മേഖല എക്സിക്യൂട്ടിവ് അംഗം അശോകൻ കൂവ നന്ദിയും പറഞ്ഞു.
ഡബ്ൾസ്, സിംഗിൾസ് കാറ്റഗറികളിലായാണ് ടൂർണമെന്റ് ക്രമീകരിച്ചിരുന്നത്. സിംഗിൾ കാറ്റഗറിയിൽ ജിജി കുഞ്ഞപ്പൻ ഒന്നാം സ്ഥാനവും ജിജു കീഴ്മാഞ്ചേരി രണ്ടാം സ്ഥാനവും നേടി. ഡബ്ൾസിൽ പ്രമോദ് -മിർഷാദ് ടീം ഒന്നാം സ്ഥാനവും കോയ മൊയ്ദീൻ-അബ്ദുൽ ഹക്കീം ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച താരമായി ജിജു കീഴ്മാഞ്ചേരി തിരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

