കല കുവൈത്ത് രക്തദാന ക്യാമ്പ്
text_fieldsകല കുവൈത്ത് രക്തദാന ക്യാമ്പിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ -കല കുവൈത്ത് സാമൂഹ്യ വിഭാഗം നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ ക്യാമ്പ് കല ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അൻസാരി കടക്കൽ അധ്യക്ഷത വഹിച്ചു.
ഡോക്ടർ സമർ, വൈസ് പ്രസിഡന്റ് സുമിത വിശ്വനാഥ്, ജോ. സെക്രട്ടറി പ്രവീൺ പി.വി എന്നിവർ സന്നിഹിതരായി. സാമൂഹിക വിഭാഗം സെക്രട്ടറി ദേവദാസ് സെൽവരാജ് സ്വാഗതവും സാൽമിയ മേഖല സെക്രട്ടറി ശരത് ചന്ദ്രൻ നന്ദിയും പറഞ്ഞു.
‘രക്തദാനം മഹാദാനം’ എന്ന ആശയത്തിൽ പ്രവാസി സമൂഹത്തിൽ ബോധവത്കരണം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നടത്തിയ ക്യാമ്പിൽ നാല് മേഖലകളിൽ നിന്നായി 200 പ്രവർത്തകർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

