കല കുവൈത്ത് അവധിക്കാല മാതൃഭാഷ ക്ലാസുകൾ ആരംഭിച്ചു
text_fieldsകല കുവൈത്ത് അവധിക്കാല മാതൃഭാഷ ക്ലാസിൽനിന്ന്
കുവൈത്ത് സിറ്റി: കല കുവൈത്ത് സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായുള്ള അവധിക്കാല മാതൃഭാഷ ക്ലാസുകൾ ആരംഭിച്ചു. കല കുവൈത്ത് മാതൃഭാഷ സമിതിയുടെ നേതൃത്വത്തിൽ അബ്ബാസിയ, ഫഹാഹീൽ, അബൂ ഹലീഫ, സാൽമിയ മേഖലകളിലായി 25ൽ അധികം ക്ലാസുകളാണ് ആദ്യ ഘട്ടത്തിൽ ആരംഭിച്ചിട്ടുള്ളത്.
കല കുവൈത്ത് ജനറൽ സെക്രട്ടറി സി. രജീഷ്, പ്രസിഡന്റ് കെ.കെ. ശൈമേഷ്, ജോയന്റ് സെക്രട്ടറി പ്രജോഷ്, മാതൃഭാഷ കേന്ദ്ര സമിതി ജനറൽ കൺവീനർ അനൂപ് മങ്ങാട്ട്, മേഖല സെക്രട്ടറിമാർ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ മാതൃഭാഷ സമിതി ഭാരവാഹികൾ തുടങ്ങിയവർ വിവിധ ക്ലാസുകൾ ഉദ്ഘാടനം ചെയ്തു. കൂടുതൽ ക്ലാസുകളിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു. വിവരങ്ങൾക്ക് 90039594 , 95535413 , 51711055, അബ്ബാസിയ - 66646578, സാൽമിയ - 94493263, അബുഹലീഫ - 67065688, ഫഹാഹീൽ - 97212481.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

