കല കുവൈത്ത് ബാലകലാമേള മേയ് രണ്ടിന്
text_fieldsകല കുവൈത്ത് ബാലകലാമേള സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ ടി.വി. ഹിക്മത്ത് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ -കല കുവൈത്ത് കുവൈത്തിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി മേയ് രണ്ടിന് സംഘടിപ്പിക്കുന്ന ബാലകലാമേളയുടെ സംഘാടക സമിതി രൂപവത്കരിച്ചു. അബ്ബാസിയ കല സെന്ററിൽ നടന്ന പരിപാടിയൽ ആക്ടിങ്ങ് പ്രസിഡന്റ് പി.വി. പ്രവീൺ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടി.വി. ഹിക്മത്ത് കലാമേളയുടെ വിശദീകരണം നടത്തി. ബാലകലാമേളയുടെ ജനറൽ കൺവീനറായി വി. ബിജോയി, കൺവീനർമാരായി നവീൻ എളയാവൂർ, രാജു ചാലിൽ എന്നിവരെ തിരഞ്ഞെടുത്തു. കിന്റർഗാർട്ടൻ, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ നാല് വിഭാഗങ്ങളിലായി പതിനെട്ടോളം ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. രജിസ്ട്രേഷൻ സൗജന്യമാണ്. കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ സ്വാഗതവും വി.ബിജോയ് നന്ദിയും പറഞ്ഞു.

