കല കുവൈത്ത് ബാഡ്മിന്റൺ ടൂർണമെന്റ്
text_fieldsകല കുവൈത്ത് ബാഡ്മിന്റൺ ടൂർണമെന്റ് ജേതാക്കൾ
കുവൈത്ത് സിറ്റി: കല കുവൈത്ത് അംഗങ്ങള്‍ക്കായി ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ഹയർ ഇന്റർമീഡിയറ്റ്, ലോവർ ഇന്റർമീഡിയറ്റ്, വനിതകൾ, കുട്ടികൾ എന്നിങ്ങനെ നാലു കാറ്റഗറികളിലായി ഡബ്ൾസ് മത്സരങ്ങളാണ് സംഘടിപ്പിച്ചത്. 110 ടീമുകൾ മത്സരങ്ങളിൽ പങ്കെടുത്തു.
ഇന്ത്യൻ ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് കുവൈത്ത് ചെയർമാൻ ഡോ. മണിമാരൻ ചോഴൻ ഉദ്ഘാടനം ചെയ്തു. കല ആക്ടിങ് പ്രസിഡന്റ് ബിജോയ് അധ്യക്ഷത വഹിച്ചു. ഹയർ ഇന്റർമീഡിയറ്റ് വിഭാഗത്തിൽ അബ്ബാസിയ സൗത്ത് യൂനിറ്റിലെ ജെയ്സൺ ജോർജ്-ഷെഹിൻ ടീം ഒന്നാം സ്ഥാനവും അബുഹലീഫ എ യൂനിറ്റിലെ ചേതൻ മോഹൻ-ജെസ്വിൻ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ലോവർ ഇന്റർമീഡിയറ്റ് വിഭാഗത്തിൽ മംഗഫ് ഡി യൂനിറ്റിലെ ഷബീർ-വിജിൻ ടീം ഒന്നാം സ്ഥാനവും അബ്ബാസിയ ജി യൂനിറ്റിലെ വിൽഫ്രഡ് -ഫിറോസ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വനിത വിഭാഗത്തിൽ ഡോ. ആജ്ഞലി മൗറിസ്-റിസൈല സിറിൽ വള്ളൂർ ടീം ഒന്നാം സ്ഥാനവും സഞ്ജന സൂരജ്-ഫെയ്ത് ഐഡ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ആൺകുട്ടികളുടെ വിഭാഗത്തിൽ വരുൺ ശിവ സജിത്ത്-അഡിസൺ സുമേഷ് ടീം ഒന്നാം സ്ഥാനവും ലിയാൻഫെൻ ടിറ്റോ-അലൻ ഷോൺ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ അരുന്ധതി-സെയ്റ ടീം ഒന്നാം സ്ഥാനവും എയ്ഞ്ചല ടോണി-എയ്ഞ്ചൽ സുബിൻ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

