കല കുവൈത്ത് അബൂഖലീഫ മേഖല ഭാരവാഹികൾ
text_fieldsടി.എം. രഞ്ജിത്ത്, കെ.ജി. സന്തോഷ്
കുവൈത്ത് സിറ്റി: കല കുവൈത്ത് അബൂഖലീഫ മേഖല സമ്മേളനം മുൻ ഭാരവാഹി സുഗതകുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഗോപികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മേഖല എക്സിക്യൂട്ടിവ് അംഗം പ്രസീത ജിതിൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ടി.എം. രഞ്ജിത്ത് പ്രവർത്തന റിപ്പോർട്ടും കല കുവൈത്ത് ജനറൽ സെക്രട്ടറി സി. രജീഷ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കല കുവൈത്ത് ജോയന്റ് സെക്രട്ടറി ടി. പ്രജോഷ്, വൈസ് പ്രസിഡന്റ് ബിജോയ് എന്നിവർ സംസാരിച്ചു.
ഗോപീകൃഷ്ണൻ, ടി.വി. ഹിക്മത്, അരുണിമ പ്രകാശ്, സന്തോഷ് കെ ജി, പി.എം. സ്നേഹ, പി.ആർ. കിരൺ, വിനോദ് പ്രകാശ്, സൂരജ്, പ്രശാന്ത്, വിജുമോൻ, മണിക്കുട്ടൻ, ബീന, ജോബിൻ ജോൺ, രജീഷ്, ആഷിക്ക് എന്നിവർ വിവിധ ചുമതലകൾ വഹിച്ചു. സ്വാഗത സംഘം ചെയർമാൻ സുമേഷ് സ്വാഗതവും അബൂഖലീഫ മേഖല പുതിയ സെക്രട്ടറി ടി.എം. രഞ്ജിത്ത് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി കെ.ജി. സന്തോഷ് (പ്രസി), ടി.എം. രഞ്ജിത്ത് (സെക്ര) എന്നിവരെയും 15 അംഗ മേഖല എക്സിക്യുട്ടിവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. ജനുവരി 26ന് നടക്കുന്ന കല കുവൈത്ത് 45ാമത് വാർഷിക സമ്മേളനത്തിലേക്ക് 77 പ്രതിനിധികളേയും തിരഞ്ഞെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

