കല കുവൈത്ത് അബ്ബാസിയ മേഖല ഭാരവാഹികൾ
text_fieldsKala Kuwait Abbasiya
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് അബ്ബാസിയ മേഖല സമ്മേളനം അബ്ബാസിയ ഓക്സ്ഫോർഡ് പാകിസ്താനി സ്കൂളിൽ നടന്നു. കല കുവൈത്ത് മുൻ കേന്ദ്രകമ്മിറ്റി അംഗം പി. ആർ. കിരൺ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഉണ്ണി മാമർ അധ്യക്ഷത വഹിച്ചു. മേഖല എക്സിക്യൂട്ടീവ് അംഗം ഷംല ബിജു അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖല സെക്രട്ടറി നവീൻ എളയാവൂർ പ്രവർത്തന റിപ്പോർട്ടും കല കുവൈത്ത് ജനറൽ സെക്രട്ടറി സി. രജീഷ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
29 യൂനിറ്റുകളെ പ്രതിനിധാനം ചെയ്ത് 39 പേർ ചർച്ചയിൽ പങ്കെടുത്തു. കല കുവൈത്ത് പ്രസിഡന്റ് കെ.കെ. ശൈമേഷ്, ട്രഷറർ അജ്നാസ് മുഹമ്മദ്, ജോയന്റ് സെക്രട്ടറി പ്രജോഷ്, വൈസ് പ്രസിഡന്റ് ബിജോയ് എന്നിവർ സംസാരിച്ചു. അബ്ബാസിയ മേഖല കമ്മിറ്റി പ്രസിഡന്റായി സുരേഷ് കോഴഞ്ചേരി, സെക്രട്ടറിയായി കെ.വി. നവീൻ എന്നിവരെയും 15 അംഗ എക്സിക്യുട്ടിവ് അംഗങ്ങളെയും സമ്മേളനം തെരഞ്ഞെടുത്തു. കല കുവൈത്ത് വാർഷിക സമ്മേളനത്തിലേക്ക് 110 പ്രതിനിധികളേയും തെരഞ്ഞെടുത്തു. ഉണ്ണി മാമർ, സി.കെ. നൗഷാദ്, വന്ദന മുരളീധരൻ, കൃഷ്ണ മേലത്ത്, സൂരജ് കക്കോത്ത്, പ്രസാദ്, ജോമി വിനോയ്, തോമസ് വർഗീസ്, പി.സി.സന്തോഷ് കുമാർ, അനാമിക നിഖിൽ, നിഷാന്ത് ജോർജ്, രാജലക്ഷ്മി ശൈമേഷ്, ദിലിൻ, തസ്ലീം മന്നിൽ, ജഗദീഷ് ചന്ദ്രൻ, രാകേഷ് എന്നിവർ വിവിധ ചുമതലകൾ വഹിച്ചു. സ്വാഗത സംഘം ചെയർമാൻ ശ്രീകുമാർ വല്ലന സ്വാഗതവും അബ്ബാസിയ മേഖല സെക്രട്ടറി നവീൻ എളയാവൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

