Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ല കു​വൈ​ത്ത്​ 40ാം...

ക​ല കു​വൈ​ത്ത്​ 40ാം വാ​ർ​ഷി​ക​ത്തി​ന്​ ഉ​ജ്ജ്വ​ല സ​മാ​പ​നം

text_fields
bookmark_border
ക​ല കു​വൈ​ത്ത്​ 40ാം വാ​ർ​ഷി​ക​ത്തി​ന്​ ഉ​ജ്ജ്വ​ല സ​മാ​പ​നം
cancel

കു​വൈ​ത്ത്​ സി​റ്റി: ഒ​രു വ​ർ​ഷം​നീ​ണ്ട ക​ല കു​വൈ​ത്ത്​ 40ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്​ ഉ​ജ്ജ്വ​ല സ​മാ​പ​നം. സ ി.​പി.​എം പോ​ളി​റ്റ്​ ബ്യൂ​റോ അം​ഗ​വും മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പ്ര​കാ​ശ്​ കാ​രാ​ട്ട്​ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. രാ​ജ്യം അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണെ​ന്നും ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ ന​യെ​യും അ​തി​​​െൻറ മ​തേ​ത​ര മൂ​ല്യ​ങ്ങ​െ​ള​യും നി​രാ​ക​രി​ക്കു​ന്ന അ​ജ​ണ്ട​യാ​ണ് ഭ​ര​ണ​കൂ​ട​ത്തി​നു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യെ ഹി​ന്ദു​രാ​ഷ്​​ട്ര​മാ​ക്കി മാ​റ്റ​ലാ​ണ് അ​ജ​ണ്ട. ആ​ർ.​എ​സ്.​എ​സ്​ താ​ൽ​പ​ര്യ​ങ്ങ​ൾ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് നു​ഴ​ഞ്ഞ് ക​യ​റു​ക​യാ​ണ്. എ​ല്ലാ ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളെ​യും ത​ക​ർ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​യാ​ണ് നാ​ല​ര​വ​ർ​ഷ​മാ​യി മോ​ദി സ​ർ​ക്കാ​ർ ചെ​യ്​​തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഭ​ര​ണ​പ​ര​മാ​യ നി​ശ്ച​ലാ​വ​സ്ഥ അ​നു​ഭ​വ​പ്പെ​ടു​ന്നു, ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ പെ​രു​കു​ന്നു, 20 ദ​ശ​ല​ക്ഷം പേ​ർ​ക്ക് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് അ​ധി​കാ​ര​ത്തി​ലേ​റി​യ സ​ർ​ക്കാ​ർ 11 ദ​ശ​ല​ക്ഷം പേ​ർ​ക്ക് ജോ​ലി ന​ഷ്​​ട​മാ​ക്കു​ക​യാ​ണ്​ ചെ​യ്​​ത​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ര​ള​ത്തി​ലെ പ്ര​ള​യ​ത്തി​ൽ ക​ല കു​വൈ​ത്ത്​ ന​ട​ത്തി​യ ആ​ശ്വാ​സ​പ്ര​വൃ​ത്തി​ക​ളി​ൽ അ​ഭി​മാ​നം​കൊ​ള്ളു​ന്ന​താ​യും പ്ര​കാ​ശ്​ കാ​രാ​ട്ട്​ പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്‌ നാ​ലി​ന്​ അ​ബ്ബാ​സി​യ മ​റീ​ന ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക, സാം​സ്​​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ച്ചു. നാ​ട​ക​ഗാ​ന സ​ന്ധ്യ​യും ക​ല കു​വൈ​ത്ത്​ പ്ര​വ​ർ​ത്ത​ക​ർ അ​ണി​യി​ച്ചൊ​രു​ക്കി​യ കാ​വ്യ​ശി​ൽ​പ​വും അ​ര​ങ്ങേ​റി. 40 മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. ക​ല കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ആ​ർ. നാ​ഗ​നാ​ഥ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി തോ​മ​സ് മാ​ത്യു, ട്ര​ഷ​റ​ർ ര​മേ​ശ് ക​ണ്ണ​പു​രം, വാ​ർ​ഷി​കാ​ഘോ​ഷ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ടി.​വി. ഹി​ക്മ​ത്, സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജെ. ​സ​ജി, മീ​ഡി​യ സെ​ക്ര​ട്ട​റി ജി​തി​ന്‍ പ്ര​കാ​ശ്, ​പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ്​ ഡ​യ​റ​ക്​​ട​ർ എ​ൻ. അ​ജി​ത്​​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kala kuwait
News Summary - kala kuwait 40th anniversary-kuwait-gulfnews
Next Story