കുവൈത്ത് സിറ്റി: കല (ആർട്ട്) കുവൈത്ത് ബാഡ്‌മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. 84 ടീമുകളിൽനിന്നായി 168 കളിക്കാർ പങ്കെടുത്തു. അഡ്വാൻസ് ഡബിൾ, ഇന്റർമീഡിയറ്റ് ഡബിൾ, ലോവർ ഇന്റർമീഡിയറ്റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിരുന്നു മത്സരം.
ലോവർ ഇന്റർമീഡിയറ്റ് റോഷൻ രാജ് - കിഷോർ (ഒന്നാം സ്ഥാനം), അബ്ദുൽ റസാഖ് - ഷാഹിദ് (രണ്ടാം സ്ഥാനം), ലാംസ് ഡെല്ലാ - എറിക് പാർക്കൻ (മൂന്നാം സ്ഥാനം). ഇന്റർമീഡിയറ്റ്: രാജു ഇട്ടൻ - അവനേശ്വർ (ഒന്നാം സ്ഥാനം), റിനു രാജൻ - എൻ.ഐ. ജോളി (രണ്ടാം സ്ഥാനം), മുഹമ്മദ് റുസൈദി - ഇസ്സാം മുസൽമാനി (മൂന്നാം സ്ഥാനം). അഡ്വാൻസ്: എറിക് തോമസ് - സൂര്യാ മനോജ് (ഒന്നാം സ്ഥാനം), നസീബുദ്ധീൻ - ബിനോയ് തോമസ് (രണ്ടാം സ്ഥാനം), പ്രകാശ് - എബിൻ (മൂന്നാം സ്ഥാനം). വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും കൂടാതെ ഒന്നാം സ്ഥാനക്കാർക്ക് അമേരിക്കൻ ടൂറിസ്റ്ററിന്റെ ട്രോളി ബാഗും സമ്മാനമായി നൽകി.
ബാസിത്, വിൽസൺ ജോർജ്, ജോൺസൺ സെബാസ്റ്യൻ എന്നിവർ അടങ്ങിയ പത്തോളം റഫറിമാർ മത്സരം നിയന്ത്രിച്ചു. കല (ആർട്ട്) കുവൈത്ത് ഭാരവാഹികളായ ജെയ്സൺ ജോസഫ്, പി.ഡി. രാഗേഷ്, അഷ്‌റഫ്, മുകേഷ്, ശിവകുമാർ, അനീച്ച ഷൈജിത്, സുനിൽ കുമാർ, അജിത്, ജ്യോതി ശിവകുമാർ, സന്ധ്യ, മുസ്തഫ, രതിദാസ്, അനീഷ്, ജോണി, സമീർ, ഗിരീഷ് കുട്ടൻ, സിസിത, കനക രാജ്, സാദിഖ്, റിജോ, മനു, ശരത്, വിബിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.