കല കുവൈത്ത് ഭാരവാഹികൾ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
text_fieldsകല കുവൈത്ത് ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
കുവൈത്ത് സിറ്റി: കല കുവൈത്ത് പ്രതിനിധി സംഘം ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളുടെ ആർ.ടി.പി.സി.ആർ ടെസ്റ്റ് പിൻവലിക്കാൻ ഇടപെടണമെന്നും ഇന്ത്യയിൽനിന്നുള്ള നഴ്സിങ് റിക്രൂട്ട്മെൻറുകളിലെ അനാരോഗ്യകരമായ രീതികൾ ഒഴിവാക്കാൻ ഒഡെപെക് പോലുള്ള ഇന്ത്യയിലെ സർക്കാർ ഏജൻസികളെ ഉപയോഗപ്പെടുത്താൻ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തോട് അഭ്യർഥിക്കണമെന്നും അംബാസഡറോട് ആവശ്യപ്പെട്ടു.
2020ൽ ഇഷ്യൂ ചെയ്ത ഔട്ട് പാസുകൾ കൈവശമുള്ളവർക്ക് അന്നത്തെ കോവിഡ് സാഹചര്യവും യാത്രാനിയന്ത്രണങ്ങളും പരിഗണിച്ച് ഇപ്പോൾ ഇന്ത്യയിലേക്ക് പോകാനുള്ള അവസരം കുവൈത്ത് സർക്കാറിന്റെ സമ്മതത്തോടെ നൽകണമെന്നും അഭ്യർഥിച്ചു. നിർദേശങ്ങളോട് അനുഭാവപൂർണമായ സമീപനമാണ് അംബാസഡർ സ്വീകരിച്ചതെന്ന് കല കുവൈത്ത് ഭാരവാഹികൾ പറഞ്ഞു. പ്രസിഡൻറ് പി.ബി. സുരേഷ്, ജനറൽ സെക്രട്ടറി ജെ. സജി, ജോയൻറ് സെക്രട്ടറി ജിതിൻ പ്രകാശ്, വൈസ് പ്രസിഡൻറ് ശൈമേഷ്, ട്രഷറർ അജ്നാസ്, സാമൂഹികവിഭാഗം സെക്രട്ടറി പി.ജി. ജ്യോതിഷ് എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

