കെ. കരുണാകരൻ നവകേരളത്തിന്റെ ശിൽപി -ഒ.ഐ.സി.സി
text_fieldsകുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റി മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ 107ാമത് ജന്മദിനാഘോഷം സംഘടിപ്പിച്ചു. സെക്രട്ടറി എം.എ. നിസ്സാം അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി കുവൈത്ത് സംഘടന ചുമതലയുള്ള ജന. സെക്രട്ടറി ബി.എസ്. പിള്ള ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ക്ഷേമത്തിനും സാമൂഹിക നീതിക്കും നാടിന്റെ വികസനത്തിനും വേണ്ടിയുള്ള കെ. കരുണാകരന്റെ അർപ്പണബോധവും പ്രവർത്തനങ്ങളും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബത്താർ വൈക്കം, കലേഷ് പിള്ള, എബി അത്തിക്കയം, ലിപിൻ മുഴക്കുന്നത്ത്, ഈപ്പൻ ജോർജ്, സിനു ജോൺ, സുജിത് കായലോട്, ചാൾസ് പി. ജോർജ്, റിജോ കോശി, ഇക്ബാൽ മെറ്റമ്മൽ, ബിനു എന്നിവർ സംസാരിച്ചു. നാഷനൽ കൗൺസിൽ അംഗം കൃഷ്ണൻ കടലുണ്ടി സ്വാഗതവും അനിൽ ചീമേനി നന്ദിയും പറഞ്ഞു. ഒ.ഐ.സി.സി കെ. കരുണാകരൻ ജന്മദിനാഘോഷം ബി.എസ്. പിള്ള ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

