Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​എ​ൻ.​ബി.​എ​ഫ്...

കെ.​കെ.​എ​ൻ.​ബി.​എ​ഫ് ‘ആ​ഘോ​ഷ​രാ​വ്’

text_fields
bookmark_border
K.K.N.B.F
cancel
camera_alt

കെ.​കെ.​എ​ൻ.​ബി.​എ​ഫ് ടീ​മി​ന്റെ പു​തി​യ ജ​ഴ്‌​സി ഷി​റാ​സ് ഖാ​ൻ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ബ​ഹ്റൈ​നി​ൽ ന​ട​ന്ന നാ​ട​ൻ പ​ന്തു​ക​ളി മ​ത്സ​ര​ത്തി​ൽ കു​വൈ​ത്തി​ൽ​നി​ന്നു​ള്ള കെ.​കെ.​എ​ൻ.​ബി.​എ​ഫ് ടീം ​വി​ജ​യി​ക​ളാ​യ​തി​ന്റെ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ‘ആ​ഘോ​ഷ​രാ​വ്- 2023’ എ​ന്ന പേ​രി​ൽ അ​ബ്ബാ​സി​യ ഹൈ​ഡൈ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​ലാ​സാം​സ്കാ​രി​ക കാ​യി​ക​രം​ഗ​ത്തെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. കെ.​കെ.​എ​ൻ.​ബി.​എ​ഫ് ചെ​യ​ർ​മാ​ൻ സാം ​ന​ന്ത്യാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ്‌ സ​ക്ക​റി​യ തോ​മ​സ്, കെ.​ഡി.​എ.​കെ പ്ര​സി​ഡ​ന്റ്‌ ചെ​സി​ൽ രാ​മ​പു​രം, സു​ബി ജോ​ൺ, കു​വൈ​ത്ത് ദേ​ശീ​യ ക്രി​ക്ക​റ്റ്‌ ടീം ​അം​ഗം ഷി​റാ​സ് ഖാ​ൻ, അ​ബ്ബാ​സി​യ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി സ​ണ്ണി തോ​മ​സ്, ബി.​ഇ.​സി റീ​ജ​ന​ൽ മാ​നേ​ജ​ർ റി​നോ​ഷ്‌ ചെ​മ്പ​ക​ശ്ശേ​രി, കെ.​കെ.​എ​ൻ.​ബി.​എ​ഫ് ക്യാ​പ്റ്റ​ൻ ജോ​യ​ൽ വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ച​ട​ങ്ങി​ൽ ദേ​ശീ​യ ക്രി​ക്ക​റ്റ്‌ ടീം ​അം​ഗം ഷി​റാ​സ് ഖാ​നെ ആ​ദ​രി​ച്ചു. കെ.​കെ.​എ​ൻ.​ബി.​എ​ഫ് ടീ​മി​ന്റെ പു​തി​യ ജ​ഴ്‌​സി ഷി​റാ​സ് ഖാ​ൻ പ്ര​കാ​ശ​നം ചെ​യ്തു. ഗാ​ന​മേ​ള​യും ന​ട​ന്നു. കെ.​കെ.​എ​ൻ.​ബി.​എ​ഫ് സെ​ക്ര​ട്ട​റി എ​ബ്ര​ഹാം വ​ർ​ഗീ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജോ​ബി​ൻ വ​ട​ക്കേ​ട​ത്ത് ന​ന്ദ​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K.K.N.B.F
News Summary - K. K. N.B. F 'Celebration'
Next Story