കെഫാക് സോക്കർ ലീഗ് സോക്കർ കേരള ചാമ്പ്യന്മാർ; ചാമ്പ്യൻസ് എഫ്.സി രണ്ടാമത്
text_fieldsമിശ്രിഫ്: കെഫാക് സോക്കർ ലീഗ് സീസൺ ഏഴിൽ സോക്കർ കേരള ചാമ്പ്യന്മാരായി. ഫൈനലിൽ ചാമ്പ്യ ൻസ് എഫ്.സിയെയാണ് പെനാൽറ്റി ഷൂട്ട്ഔട്ടിൽ അവർ പരാജയപ്പെടുത്തിയത്. ഒപ്പത്തിനൊ പ്പം പോരാടിയ ഇരു ടീമുകളും നിശ്ചിത സമയത്തും അധികസമയത്തും ഗോൾ രഹിത സമനിലയിലായതിനെ തുടർന്ന് ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. സോക്കർ കേരളയുടെ നാലാം കിരീടനേട്ടമാണിത്. ലൂസേഴ്സ് ഫൈനലിൽ എതിരില്ലാത്ത മൂന്ന് ഗോളിന് മലപ്പുറം ബ്രദേഴ്സിനെ പരാജയപ്പെടുത്തി സി.എഫ്.സി സാൽമിയ മൂന്നാം സ്ഥാനം കരസ്ഥമാക്കി. എട്ട് ഗോളടിച്ച് സ്പാർക്സ് എഫ്.സിയുടെ ആൻസൺ രജി ടോപ് സ്കോററായി. മികച്ച താരമായി വസീം (സോക്കർ കേരള), ഗോൾ കീപ്പർ അൽഫാസ് (ചാമ്പ്യൻസ് എഫ്.സി), പ്രതിരോധം ജിതേഷ് (ചാമ്പ്യൻസ് എഫ്.സി), എമെർജിങ് താരം ഫാസിൽ (സി.എഫ്.സി സാൽമിയ) എന്നിവരെയും ഫെയർപ്ലേ ടീമായി സി.എഫ്.സി സാൽമിയയെയും തിരഞ്ഞെടുത്തു.
സമാന്തരമായി നടത്തിയ മാസ്റ്റേഴ്സ് ലീഗിൽ യങ് ഷൂട്ടേഴ്സ് എഫ്.സി ജേതാക്കളായി. ഫൈനലിൽ അൻവർ സാദത്തും സാഹുലും നേടിയ എതിരില്ലാത്ത രണ്ട് ഗോളിന് സ്പാർക്സ് എഫ്.സിയെയാണ് പരാജയപ്പെടുത്തിയത്. മാസ്റ്റേഴ്സ് ലീഗ് ലൂസേഴ്സ് ഫൈനലിൽ മലപ്പുറം ബ്രദേഴ്സിനെ പരാജയപ്പെടുത്തി സിൽവർ സ്റ്റാർ എഫ്.സി മൂന്നാം സ്ഥാനം കരസ്ഥമാക്കി. മാസ്റ്റേഴ്സ് ലീഗിൽ ആറ് ഗോളടിച്ച് സി.എഫ്.സി സാൽമിയയുടെ അനോജ് ടോപ് സ്കോററായി. മികച്ച താരമായി ശാഹുൽ (യങ് ഷൂട്ടേഴ്സ് എഫ്.സി), മികച്ച ഗോൾ കീപ്പർ മൻസൂർ (സ്പാർക്സ് എഫ്.സി), മികച്ച പ്രതിരോധം മാലിഷ (സിൽവർ സ്റ്റാർ എഫ്.സി) എന്നിവരെയും ഫെയർ പ്ലേ ടീമായി സ്പാർക്സ് എഫ്.സിയെയും തിരഞ്ഞെടുത്തു. സ്പോർട്ടി ഏഷ്യ സ്പോൺസർ ചെയ്ത ഫ്യൂച്ചർ പ്ലയേഴ്സിനുള്ള ട്രോഫികൾ ഫാസിൽ (സി.എഫ്.സി സാൽമിയ), തൻവീർ (ബിഗ് ബോയ്സ്), അഫ്താബ് (സിൽവർ സ്റ്റാർ), അഫ്താബ് (സിയസ്കോ) എന്നിവരെ തിരഞ്ഞെടുത്തു. യൂനിമണി എക്സ്ചേഞ്ച് റീജനൽ മാനേജർ രഞ്ജിത്ത് പിള്ള, ഗായകൻ മുഹമ്മദ് അഫ്സൽ, കെഫാക് പ്രസിഡൻറ് ടി.വി. സിദ്ദീഖ്, സെക്രട്ടറി വി.എസ്. നജീബ്, മറ്റു ഭാരവാഹികൾ എന്നിവർ സമ്മാനദാനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
